ഇന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു വിദേശ സൈനിങ് ഉണ്ടായിരിക്കുമെന്ന വിവരം ആവേശം ക്ലബ്ബിനു ലഭിച്ചിരുന്നു അതുകൊണ്ടുതന്നെ ഇന്ന് പുലർച്ചയോടെ തന്നെ ആ വാർത്ത ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു കിടിലൻ വിദേശ സ്ട്രൈക്കർ ആണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് എന്നതിൻറെ സൂചന ആയിരുന്നു കിട്ടിയത്.
ഇതുവരെയും ഇന്ത്യയിലെ മറ്റു മാധ്യമങ്ങൾ ഒന്നും ആ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ മാധ്യമങ്ങളെല്ലാം ആ വാർത്ത റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ അൽവാരോ വാസ്ക്വസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ
തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുന്നത്.

എസ്പാന്യോൾ ഉൾപ്പെടെയുള്ള സ്പെയിനിലെ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം കൂടിയാണ് ഇദ്ദേഹം. സ്പാനിഷ് ഫുട്ബോൾ ലീഗ് ആയ സെഗുണ്ട ഡിവിഷൻ ലീഗിൽ കളിക്കുന്ന സ്പോർട്ടിംഗ് ജിജോണിന്റെ താരമായിരുന്ന ഇദ്ദേഹം. ഇന്ന് പുലർച്ചയോടെയാണ് സ്പാനിഷ് ക്ലബ്ബുമായി വേർപിരിഞ്ഞതായി പ്രഖ്യാപനം നടത്തിയത്.
- കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മത്സര സമയക്രമങ്ങളും, തൽസമയ സംപ്രേഷണ വിവരങ്ങളും ഇതാ….
- ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ആശംസകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ.
സ്പാനിഷ് ലീഗിൽ കളിച്ചുതുടങ്ങിയ താരത്തിന് ഗോളടിക്കുന്നത് യാതൊരു മയവും ഇല്ല. 150ലേറെ മത്സരങ്ങൾ കളിച്ച പരിചയമുള്ള താരം എതിരാളികൾക്ക് ബോക്സിൽ എന്നും ഒരു പേടിസ്വപ്നമായിരുന്നു കരിയറിലുടനീളം. തൻറെ മികവ് അതേ പടി താരത്തിന് ഇന്ത്യൻ മണ്ണിലും പുലർത്തുവാൻ കഴിഞ്ഞാൽ കേരളബ്ലാസ്റ്റേഴ്സ് ഇത്തവണ അജയ്യരായിരിക്കും എന്ന് ഉറപ്പാണ്.
30 വയസ്സുകാരനായ താരം ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞ് ആയിരിക്കും പന്ത് തട്ടുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റ ഏറ്റവും മികച്ച സൈനിങ് ഇതുതന്നെയാണ് എന്ന കാര്യത്തിൽ ഇനി യാതൊരുവിധ സംശയവും വേണ്ട. സ്പെയിനിൻറെ അണ്ടർ 20 21 23 ടീമുകളിലും കാറ്റലോണിയ ദേശീയ ടീമിലും അദ്ദേഹം കളിച്ചിട്ടുണ്ട്.