യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ട ഭൂമിയിലെ കിരീടം വയ്ക്കാത്ത രാജാവ് ആരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ലോക ഫുട്ബോൾ ആരാധകർക്ക് നൽകുവാൻ കഴിയുകയുള്ളൂ അത് ക്രിസ്ത്യാനോ റൊണാൾഡോ എന്ന് അല്ലാതെ മറ്റൊന്നുമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പവും റയൽ മാഡ്രിഡിന് ഒപ്പവും ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ താരമാണ് അദ്ദേഹം.
- മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഭക്ഷണത്തിന് നിയന്ത്രണമേർപ്പെടുത്തി ക്രിസ്ത്യാനോ റൊണാൾഡോ പണി തുടങ്ങി…
- ക്രിസ്റ്റ്യാനോയും ബഞ്ചിൽ ഇരിക്കും പിന്നിൽ ഫെർഗിയുടെ രാജതന്ത്രം തന്നെ
- ഓൾഡ് ട്രാഫോർഡ് ഇന്നും ചുവന്നു തുടുത്തു……
- വിധിയെ തോൽപ്പിച്ച വീരനായകൻ, തോറ്റു പോയി എന്നു തോന്നിയാൽ ഇത് ഓർക്കുക…
- ഫ്രഡിനെ തകർത്തുവാരി മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരം,വീഡിയോ കാണാം
യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിലെ ഒട്ടുമിക്ക റെക്കോർഡുകളും ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിൽ അദ്ദേഹം കുറിച്ചു കഴിഞ്ഞു. മറ്റാർക്കും തകർക്കാനാവാത്ത വിധമൊരു അനിഷേധ്യ മേധാവിത്വം യുവേഫ ചാമ്പ്യൻസ് ലീഗിലെ റെക്കോർഡുകൾക്ക് മേൽ ക്രിസ്ത്യാനോ റൊണാൾഡോ ചാർത്തിക്കഴിഞ്ഞു.
തന്നെ താൻ ആക്കി മാറ്റിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ മടങ്ങിയെത്തിയപ്പോൾ അവിടെയുള്ള താരങ്ങൾക്ക് ലഭിച്ചത് വല്ലാത്ത ഒരു നവോന്മേഷം ആണെന്ന് ന്യൂകാസിൽ യുണൈറ്റഡിന് എതിരായ ആദ്യ മത്സരത്തിൽ തന്നെ തെളിഞ്ഞതാണ്. അടക്കാനാവാത്ത ഒരു പോരാട്ടവീര്യം അന്ന് യുണൈറ്റഡ് താരങ്ങളിൽ കണ്ടു.
ചാമ്പ്യൻസ് ലീഗ് പോരാട്ട ഭൂമിയിലേക്ക് വരുമ്പോൾ വീര്യം ഇരട്ടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അവർ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് എത്തുമ്പോൾ എതിരാളികൾ ഭയന്നു വിറക്കേണ്ടത് തന്നെയാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തങ്ങൾ ഭയക്കില്ല എന്നാണ് അവരുടെ എതിരാളികളായ യങ് ബോയ്സ് വ്യക്തമാക്കുന്നത്.
പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബസ് പാർക്ക് ചെയ്ത് പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു. എന്നാൽ തങ്ങളെ അതിന് കിട്ടില്ല എന്ന് യങ് ബോയ്സിന്റെ പ്രതിരോധ നായകനായ ജോർദാൻ ലഫോർട് പറഞ്ഞു. അങ്ങനെ തള്ളിക്കളയുവാൻ കഴിയുന്ന ഒരു ഭീഷണിയല്ല യുണൈറ്റഡിന് ഇത്. സ്വതവേ യുണൈറ്റഡിന്റെ പ്രതിരോധനിര ഒരു മികച്ച ഡിഫൻസ് മിഡ്ഫീൽഡറുടെ അഭാവത്തിൽ ഇളകിയാടുന്നുണ്ട്.
എന്നിരുന്നാലും അതു മറികടക്കുന്നു വിധത്തിൽ എതിരാളികളുടെ വല നിറയ്ക്കാനുള്ള ശേഷി ഇന്ന് മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താൻ മാർക്ക് ഉണ്ട് എന്നത് ആരാധകർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.