in

ക്രിസ്റ്റ്യാനോയും ബഞ്ചിൽ ഇരിക്കും പിന്നിൽ ഫെർഗിയുടെ രാജതന്ത്രം തന്നെ

Shades of Cristiano Ronaldo in Mason-Greenwood [The Sun]

രണ്ടാം വരവിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ക്രിസ്ത്യാനോ റൊണാൾഡോ ബെഞ്ചിൽ ഇരുത്തുമെന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോഴ്ഷ്യർ പറഞ്ഞു. കഴിഞ്ഞ സീസണിൽ താരങ്ങളെ റൊട്ടേറ്റ് ചെയ്യാൻ മടിക്കുന്നത് മൂലം ഏറെ വിമർശനം കേട്ട ഒലെയുടെ നിലപാട് മാറ്റത്തിന് പിന്നിലും ഫെർഗൂസൻ തന്നെയാണ്.

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയതോടെ ക്ലബ്ബിന് ആകെ മൊത്തത്തിൽ ഒരു നവോന്മേഷം ലഭിച്ചിട്ടുണ്ട് താരങ്ങളിൽ പതിവില്ലാത്ത ഒരു ആക്രമണ ത്വര തെളിഞ്ഞു കാണുന്നുണ്ട്. ബോക്സിനുള്ളിലെ മൂവ്മെൻറ് മാഞ്ചസ്റ്ററിന് തലവേദനയായിരുന്നു ആ തലവേദന ക്രിസ്ത്യാനോ റൊണാൾഡോ പരിഹരിക്കുകയാണ്.

Manchester United [Sportskreeda]

രണ്ടാംവരവിൽ നേടിയ ആദ്യ ഗോൾ ഒരു ടാപ്പിൻ ആണെന്ന് വിമർശകർ പറയുന്നുണ്ടെങ്കിലും ആ പന്തിനായി ക്രിസ്ത്യാനോ റൊണാൾഡോ നടത്തിയ ആന്റിസിപ്പേഷൻ ബോക്സിനുള്ളിൽ അപ്രതീക്ഷിതമായ മൂവ്മെൻറ് നടത്താൻ എത്രമാത്രം അദ്ദേഹം മികച്ചവൻ ആണ് എന്നതിന് തെളിവാണ്.

എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോയെ മുഴുവൻ സമയവും എല്ലാ കളിയിലും കളിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന് താല്പര്യമില്ല. ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി അവർ വളർത്തിക്കൊണ്ടുവരുന്ന താരമാണ് മേസൻ ഗ്രീൻവുഡ്. ക്രിസ്ത്യാനോ റൊണാൾഡോയുടെ പരിശീലകനായ അലക്സ് ഫെർഗൂസൻ അത് പറഞ്ഞിട്ടുള്ളതാണ് നേരത്തെ തന്നെ.

36 വയസുകാരനായ ക്രിസ്ത്യാനോ റൊണാൾഡോയുടെ മത്സര സമയം കൃത്യമായി ക്രമീകരിച്ചു ക്രിസ്ത്യാനോ റൊണാൾഡോയുടെ കൂടി മേൽനോട്ടത്തിൽ ഗ്രീൻവുഡിനെ ഒരു ഉത്തമനായ പകരക്കാരനായി വാർത്തെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം. ക്രിസ്ത്യാനോ പടിയിറങ്ങുമ്പോൾ അതേ പ്രഹരശേഷിയുള്ള മറ്റൊരു ചെകുത്താനെ അവർ അതേ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കും.

അതിനായി പ്ലെയിങ് ടൈം യുവ താരത്തിന് നൽകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചില സമയങ്ങളിൽ സൈഡ് ബഞ്ചിൽ ഇരുത്തും, പ്രായം ഏറി വരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അത് ഗുണപ്രദമാണ്.

മലയാളി താരം മിർഷാദ് മിച്ചു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യിലേക്ക്

കാത്തിരിപ്പ് അവസാനിച്ചു, അവർ ഒരുമിച്ച് ഇറങ്ങുന്നു ഇനി ആ കാടിനു തീ പിടിക്കും…