in

കാത്തിരിപ്പ് അവസാനിച്ചു, അവർ ഒരുമിച്ച് ഇറങ്ങുന്നു ഇനി ആ കാടിനു തീ പിടിക്കും…

Messi Graphics [Twiter]

അങ്ങനെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു അവർ ഒന്നിച്ച് കളി കളത്തിലേക് ഇറങ്ങുന്നത് ദർശിക്കാനുള്ള നേരമിതാ ആഗതമായിരിക്കുന്നു. അങ്ങനെ ലോകവും ലോക ഫുട്ബോളും കാത്തിരുന്നത് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം. മെസ്സി നെയ്മർ എംബപ്പേ ത്രയം ഒരുമിച്ച് ഇറങ്ങുന്നു. ഫ്രാൻസിലെ പുൽ മൈതാനങ്ങൾക്ക് മേൽ അഗ്നി പടർത്താൻ.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനുശേഷം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമനിയിലേക്ക് ലയണൽ മെസ്സി എന്ന ഇതിഹാസനായകൻ എത്തിയതിനുശേഷം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഈ ദൃശ്യം കാണുവാൻ വേണ്ടി മാത്രമായിരുന്നു.

Messi Graphics [Twiter]

കോടികൾ വാരി വീശി അറിഞ്ഞിട്ടും കിട്ടാക്കനിയായി മാറിയ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുവാൻ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഇറങ്ങും മുൻപ് ആവനാഴിയിൽ അസ്ത്രങ്ങൾ ക്ക് മൂർച്ച കൂട്ടുവാൻ അവർ ഫ്രഞ്ച് ലീഗിൽ ഒരുമിച്ചിറങ്ങുന്നു.

ആക്രമണ ഫുട്ബോളിൻറെ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പ് തരാൻ മാത്രം ശേഷിയുള്ള മുന്നേറ്റ നിര യുമായി പാരീസ് ജർമൻ ക്ലബ്ബ് ഇറങ്ങുകയാണ്. ആരെയും മുടിപ്പിക്കാൻ പോന്ന ഈ ആക്രമണ നിരക്കു മുന്നിൽ പിടിച്ചു നിൽക്കുവാൻ ലീഗ് 1 ക്ലബ്ബിന് കഴിയുമോ എന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്

അതെ മെസ്സി നെയ്മർ എംബപ്പേ ത്രയം അതായത് MNM എന്ന ഈ മുന്നേറ്റ നിര ആയിരിക്കും ഈ വരുന്ന PSG യും ക്ലബ്ബ് ബർഗും തമ്മിലുള്ള മത്സരത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുക. ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഈ താരങ്ങൾ ഒന്നിച്ച് ഇറങ്ങും എന്ന് തന്നെ യാണ് PSG കോച്ചു പറഞ്ഞത്. എന്ത് ആയാലും ഈ മുന്നേറ്റ നിര ഒന്നിച്ച് ഇറങ്ങുന്ന ദിവസത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം

ക്രിസ്റ്റ്യാനോയും ബഞ്ചിൽ ഇരിക്കും പിന്നിൽ ഫെർഗിയുടെ രാജതന്ത്രം തന്നെ

കൊമ്പൻമാരുടെ പാത ഒരുങ്ങി ഇനി ചിഹ്നം വിളിച്ച് മുന്നേറാം