in ,

കാൽപ്പന്തു പ്രേമികളെ പിടിച്ചു കുലുക്കിയ ട്രാൻസ്ഫർ ജാലകം

Transfers [B/R Football]

മുൻപ് പലകുറി ട്രാൻസ്ഫർ ലോകം കായിക പ്രേമികളെ ത്രസിപ്പിച്ചിട്ടുണ്ടെങ്കിലും, ലോക ജനത തന്നെ ഒന്നടങ്കം കോരി തരിച്ച ഇത്തരം ട്രാൻസ്ഫർ സീസണ് മുൻഗാമി ഉണ്ടോ എന്ന് സംശയം ആണ്.

ഡേവിഡ് ബെക്കാം മാഞ്ചെസ്റ്റെർ യുണൈറ്റഡ് വിട്ടു റയലിൽ ചേക്കേറിയപ്പോളും റൊണാൾഡോ റയലിലേക്കും യുവന്റസിലേക്കും ചേക്കേറിയപ്പോളും ഹസാഡ് ചെൽസി വിട്ടു റയലിൽ ചേക്കേറിയപ്പോളും റൊണാൾഡിനോ ബാഴ്സലോണ കൂടാരം കയറിയപ്പോഴും നെയ്മർ ബാഴ്‌സലോണയോട് വിടചൊല്ലിയപ്പോഴും ട്രാൻസ്ഫർ ലോകത്തു ആഘോഷങ്ങൾ ഉയർന്നെങ്കിലും ഫുട്‍ബോൾ ലോകം ഒന്നാകെ ഒറ്റക്കെട്ടായി ആഘോഷിച്ച ട്രാൻസ്ഫർ ജാലകം ഇത്തവണത്തെ തന്നെ ആകും, തീർച്ച.

Transfers [B/R Football]

ആപ്രതീക്ഷിതമായി എത്ര ട്രാൻസ്ഫെറുകൾക്കാണ് ഈ വർഷം കായിക ലോകം സാക്ഷിയായത്. ഒരിക്കലും നടക്കില്ല എന്ന് കരുതിയ ട്രാൻസ്ഫെറുകൾക്കു പോലും ഇത്തവണ കാൽപ്പന്തു ലോകം മൂക സാക്ഷിയായി. ഒരുപിടി താരങ്ങളെ ഫ്രീ ട്രാൻസ്ഫെറിലൂടെ തങ്ങളുടെ കൂടാരത്തിലെത്തിച്ച PSG തന്നെയാണ് ഈ വിപണിയിൽ ഏറ്റവും നേട്ടം കൊയ്തത്.

ലിവർപൂളിൽ നിന്നും ജിനി വൈനാൾഡാം, AC മിലാന്റെ ഗോൾ വലയിലെ വജ്രായുധം ഡോന്നരുമ്മാ, റയൽ മാഡ്രിഡ് ഗലാട്ടിക്കൊ സെർജിയോ റാമോസ് എന്നിവരെ ഫ്രീ ട്രാൻസ്ഫെറിലൂടെ പാരിസിലെത്തിച്ച PSG, ഇന്റർമിലാന്റെ മൊറോക്കോ താരം അഷറഫ് ഹക്കിമിയെ കൂടി ടീമിലെത്തിച്ചു തങ്ങളുടെ സ്‌ക്വാഡ് വിപുലീകരിച്ചതിലൂടെ യൂറോപ്പ്യൻ കോംപെറ്റീഷനുകളിൽ എതിരാളികളുടെ ചങ്കിടിപ്പേറ്റിയിരുന്നു. തുടർന്ന് ഡെഡ് ലൈൻ ഡേ ട്രാൻസ്ഫെറിൽ സ്പോർട്ടിങ് ലിസ്ബൺ താരം നുനൊ മെൻഡസിനെ കൂടി ടീമിലെത്തിച്ച PSG ഇത്തവണ യൂറോപ്പിൽ ആധിപത്യം ഉറപ്പിക്കാൻ രണ്ടും കൽപ്പിച്ചാണ് എന്നത് നിസംശയം.

21 വർഷമായി ബ്ലൊഗ്രാന ജേഴ്സിയിൽ മിന്നി തിളങ്ങി, പുതിയ കരാറിനായി അവധി ആഘോഷം കഴിഞ്ഞു ബാഴ്സലോണ നഗരത്തിലോട്ട് തിരിച്ചെത്തിയ ലയണൽ മെസ്സിക്ക് ല ലീഗയുടെ സാമ്പത്തിക കുരുക്കിൽ പെട്ടത്തോടെ കരാർ പുതുക്കൽ ദുഷ്കരമായി എന്ന വാർത്ത കേട്ടപ്പോൾ ഞെട്ടിത്തരിച്ചതു ലോക ജനത മൊത്തമായിരുന്നു. എന്നും എപ്പോഴും ലയണൽ മെസ്സി ബ്ലോഗ്രാന ജേഴ്സി മാത്രം അണിയുമെന്നു വിശ്വസിച്ച കാൽപ്പന്തു പ്രേമികൾക്ക് തീരാ വേദനയായിരുന്നു മെസ്സിയുടെ ബാഴ്സലോണ പടിയിറക്കം സമ്മാനിച്ചത്. ആ ജേഴ്സി അദ്ദേഹത്തിന് അത്രമേൽ തിളക്കം സമ്മാനിച്ചിരുന്നു.

Messi Graphics [Twiter]

ലോകം തന്നെ കണ്ണീരിലാണ്ട നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ അങ്ങിവിടെ പാരീസിൽ എണ്ണ പണത്തിന്റെ കിലുക്കമുള്ള നാസർ അൽ ഘലീഫി എന്ന ചാണക്യൻ തന്റെ മറുതന്ദ്രങ്ങൾ മെനഞ്ഞിരുന്നു. ഫ്രീ ട്രാൻസ്ഫെറിൽ ഒരുപിടി താരങ്ങളുടെ മേന്മ തന്നെ മതിയായിരുന്ന PSG യിൽ, ലയണൽ മെസ്സിയെ കൂടി തന്റെ കൂടാരത്തിലെത്തിച്ചത് വഴി റയലിന്റെ ഗലാട്ടിക്കൊ പ്രൊജക്റ്റ് തങ്ങൾക്കും ചേരുമെന്ന് കാണിച്ചു കൊടുത്തു നാസർ അൽ ഘലീഫി ലോകത്തിനു മുന്നിൽ.

പണക്കിലുക്കം കൊണ്ടും താരത്തിളക്കം കൊണ്ടും PSG ക്കു പുറകിലാണെങ്കിലും മാഞ്ചെസ്റ്റെർ യുണൈറ്റഡ് നും ഇത്തവണ ട്രാൻസ്ഫർ ജാലകം സമ്മാനിച്ചത് നേട്ടങ്ങളുടെ കണക്കു പുസ്തകമാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ ജെയ്ഡൻ സാഞ്ചോയെയും പ്രതിരോധ വിള്ളലുകൾക്കു കടിഞ്ഞാണിടാൻ റാഫേൽ വരാനെയും ടീമിലെത്തിച്ച ഗ്‌ളൈസേഴ്സ്, അവിടം കൊണ്ടൊന്നും നിർത്താൻ തയ്യാറല്ലായിരുന്നു.

തങ്ങൾ വളർത്തി വലുതാക്കിയ തങ്ങളുടെ മഹാനായ താരo ക്രിസ്ത്യാനോ റൊണാൾഡോയെ തന്നെ 12 വർഷങ്ങൾക്കിപ്പുറം മാഞ്ചെസ്റ്റെർ സിറ്റി ഉയർത്തിയ വെല്ലുവിളികൾ അവസാനിപ്പിച്ചു ഓൾഡ് ട്രാഫോഡിൽ എത്തിച്ച ഗ്‌ളൈസേർസ്, അത് വരെ ട്രാൻസ്ഫർ വിപണിയിൽ പറഞ്ഞു കേട്ട പല പേരുകളെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് ചെകുത്താൻമ്മാരുടെ സ്‌ക്വാഡിൽ ചേർതിരിക്കുന്നത്.

അതെ ചുവന്ന ചെകുത്താൻമ്മാരുടെ വിശ്വസ്തൻ……കഠിനാദ്ധ്വാനി…..ക്രാന്ധ ദർശി…..തിരിച്ചു വന്നിരിക്കുന്നു. സോഷ്യൽ മീഡിയയിലും തെരുവോരങ്ങളിലും പിന്നിയിട് നാം കണ്ടത് ആവേശ തിരയിളക്കമായിരുന്നു. ചെകുത്താൻമ്മാരുടെ ഉയർത്തെഴുനെൽപ്പു പ്രതീക്ഷിച്ച കഴിയുന്ന ആരാധക വൃദ്ധങ്ങൾക്കുള്ള മൃത സഞ്ജീവനി ആയി റോണോയുയെ ട്രാൻസ്ഫർ. തുടർന്ന് വായിക്കൂ…..

കാൽപ്പന്തു പ്രേമികളെ പിടിച്ചു കുലുക്കിയ ട്രാൻസ്ഫർ ജാലകം

യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു…