എക്സ്ട്രീം സ്പോർട്സ്; യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങി കഴിഞ്ഞു. അതെ..കഴിഞ്ഞ സീസണിൽ വീണ കണ്ണീർ തുള്ളികൾക്ക് ഇത്തവണ പകരം ചോദിക്കും എന്ന് ഉറപ്പിച്ചു കൊണ്ട് ucl ന്ന് ഉള്ള 25 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു മാഞ്ചേസ്റ്റർ യുണൈറ്റഡ്.
- യുണൈറ്റഡിൽ എത്തിയശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖം
- ക്രിസ്ത്യാനോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പറയുന്നവർ ഇതു കൂടി അറിയണം…
- 12 വർഷങ്ങളുടെ കാത്തിരിപ്പുകൾക്കു വിട സൂര്യ തേജസോടെ അവൻ വരവായി
ഗോൾ പോസ്റ്റിൽ പതിവ് പോലെ തന്നെ ഡി ഗിയ. പ്രായം തളർത്തി എന്ന് കരുതിയ ആ കൈ ഇന്ന് ഗോൾ പോസ്സ്റ്റിനു മുന്നിൽ ഒരു ചിലന്തി വല കേട്ടുന്ന പോലെ കോട്ട കാക്കുക ആണ്. കൂടെ യുണൈറ്റഡ് ന്റെ അക്കാഡമി യിലൂടെ വളർന്നു വന്ന് ഷെഫ്ഫീൽഡ് യുണൈറ്റഡ് ൽ ചരിത്രം സൃഷ്ടിച്ചു മുന്നേറിയ ഡീൻ ഹെൻഡേഴ്സണും.ഒപ്പം ടോം ഹീറ്റൺ കൂടി ചേരുമ്പോൾ ഗോൾ വലയത്തിന് മുന്നിൽ പ്രതിഭാ ദാരിദ്ര്യം ഉണ്ടാവില്ല എന്നുറപ്പ്.
ഡിഫെൻസിൽ ക്യാപ്റ്റൻ ഹാരി മഗൈരും വിക്ടർ ലിണ്ടേലോഫും കൂടെ റിയൽ മാഡ്രിഡ് ലും ഫ്രാൻസ് ദേശിയ ടീമിലും ട്രോഫി കൾ കൊണ്ട് അമ്മാനം ആടിയ വറെൻ കൂടി എത്തുമ്പോൾ യുണൈറ്റഡ് ന്റെ ഡിഫെൻസ് ഏതൊരു സ്ട്രൈക്കർക്കും പേടി സ്വപ്നം ആണ്.പകരക്കാരനായി എറിക് ബൈലി കൂടി ചേരുമ്പോൾ ഡിഫെൻസ് ഒന്നും കൂടി ശക്തമാകും. ഇടത് വിങ്ങിൽ shawberto കാർലോസ് എന്ന ലൂക്ക് ഷോയും യും വലതു വിങ്ങിൽ വാൻ ബിസ്സകയും കൂടി ഫോമിലേക്ക് ഉയർന്നാൽ പിന്നെ പറയണ്ടേത് ഇല്ലാലോ.
ഇനി പറയാൻ ഒള്ളത് യുണൈറ്റഡ് ന്റെ മധ്യ നിരയെ പറ്റിയാണ്. പോഗ്ബയും ബ്രൂണോയും ചേർന്ന് മായാജാലം തീർക്കുന്ന ആ മധ്യ നിര ഇന്ന് ഏതൊരു ടീമിന്റെയും സ്വപ്നം ആണ്.പ്രിമിയർ ലീഗിൽ മാരക ഫോമിൽ ഒള്ള ഇരുവരും ചാമ്പ്യൻസ് ലീഗിലും ഈ ഫോം തുടർന്നാൽ പിന്നെ എന്ത് സംഭവിക്കും എന്ന് ഊഹിക്കണ്ടത് ഇല്ലാലോ. ഇരുവരുടെയും ഒപ്പം മാറ്റിക് വാൻ ഡി ബീക്കും മക്ടോമിനിയും കൂടി ചേരുമ്പോൾ യുണൈറ്റഡ് മധ്യ നിര അതിശക്തമാവുകയാണ്.
ഇനി പറയാൻ ഒള്ളത് സാക്ഷാൽ ക്രിസ്റ്റ്ന്യോ റൊണാൾഡോ നയിക്കുന്ന മുന്നേറ്റ നിരയെ പറ്റി ആണ്. ഇടതു – വലതു വിംഗുകളിൽ നിന്ന് വരുന്ന ക്രോസ്സ് കൾ ഗോൾ പോസ്റ്റിലേക്ക് തിരിച്ചു വിടാൻ റോണോ ക്ക് ഒപ്പം കവാനി യും ഉണ്ട്. വിംഗ് കളിൽ മായാജാലം തീർക്കാൻ റാഷ്‌ഫോംഡും സാഞ്ചോ യും കൂടി ചേരുംമ്പോൾ യുണൈറ്റഡ് ന്റെ മുന്നേറ്റനിര ഏതു ഡിഫെൻസ്നെയും പേടി പെടുത്തുന്ന ഒന്ന് ആണ്.
അതെ അവർ ഒരുങ്ങിക്കഴിഞ്ഞു…നഷ്ടപെട്ട പോയ പ്രതാപം തിരിച്ചു പിടിക്കാന്..ആവേശത്തിന്റെ പുതുചരിത്രം കുറിക്കാൻ…വീണുടഞ്ഞ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ..ഓൾഡ് ട്രാഫോർഡിൽ പിന്നെയും ചുവന്ന വസന്തം വിരിയിക്കാൻ..