in

അസാധ്യം എന്ന് മറ്റുള്ളവർ പറയുന്നത് ചെയ്ത് കാണിക്കുന്നതാണ് ഹീറോയിസം..

Ro Hit

ഓവർസീസിൽ സമ്പൂര്‍ണ പരാജയമായ ബാറ്റ്സ്മാൻ. ഇംഗ്ലണ്ട് സീരീസ് തുടങ്ങുന്നതിനു മുൻപ് വരെ അതായിരുന്നു അയാളുടെ വിശേഷണം. ഈ ഒരു സീരീസ് അയാൾക്ക് നിർണായകമായിരുന്നു. കൂട്ടിനു രാഹുലും ഒത്തുചേർന്നപ്പോൾ ഏറെനാളുകൾക്കു ശേഷം യാതൊരു സങ്കോചവുമില്ലാതെ ന്യൂബോളുകൾ നേരിടുന്ന ഒരു ഓപ്പണിംഗ് ജോഡി പിറവിയെടുക്കുകയായിരുന്നു.

ഈ ഒരു മത്സരത്തില്‍ തന്നെ 15000 ഇന്റര്‍നാഷണല്‍ റൺസ് എന്ന നാഴികക്കല്ല്. 3000 ടെസ്റ്റ് റൺസ്. 2021 ൽ 1000 റൺസ്. ആദ്യ ഓവർസീസ് സെഞ്ചുറി. ഇന്ത്യൻ ടീമിൽ വന്ന കാലത്ത് തന്നെ അല്ലെങ്കിൽ ടെസ്റ്റിലെ അരങ്ങേറ്റം തൊട്ട് തന്റെ പ്രതിഭയോട് നിതിപുലർത്തിയിരുന്നെങ്കിൽ ലോക ക്രിക്കറ്റ്‌ൽ സച്ചിൻ, ഗാവസ്‌കർ, ലാറ, കോഹ്ലി ലീഗിൽ ഒരു Arguable Goat Claim ഉന്നയിച്ചു രാജാവിനെ പോലെ ഇരിക്കേണ്ട കാലത്ത് വന്ന ആദ്യ ഓവർ സീസ് സെഞ്ച്വറി.

Ro Hit

ഒരു ടെസ്റ്റ് ബാറ്റ്‌സ്മാന് വേണ്ട X ഫാക്ടർ അയാൾക്ക് ഉണ്ടോ എന്നും, അത്പോലെ ഓവർസീസ് 100ഒക്കെ അടിക്കാൻ ഉള്ള ടെമ്പേർമെന്റ് ഉണ്ടോ എന്നും പലർക്കും സംശയം ആയിരുന്നു അയാൾ എല്ലാത്തിനും ഉത്തരം തന്നു കഴിഞ്ഞു .


അയാളെ കുറ്റം പറഞ്ഞവർ വരെ അയാളിലുണ്ടായ മാറ്റത്തെ അംഗീകരിക്കുകയായിരുന്നു. പഴുതുകളടച്ചുള്ള ബ്ലോക്കിങ്ങിനേയും, മാറ്റം വരുത്തിയ ബാറ്റിങ് ടെക്നിക്കിനേയും ആദ്യ ടെസ്റ്റുകളിൽ കമന്റേറ്റർമാർ എടുത്തു പറയുന്നുണ്ടായിരുന്നു..

ബ്രാഡ് ഹോഗിന്റെ നാവ് പൊന്നായിരിക്കട്ടെ. അയാൾ ടെസ്റ്റ് ക്രിക്കറ്റിനോട് അഡ്ജസ്റ്റ് ചെയ്ത രീതി എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്..
അയാൾക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ല.
പരിഹസിച്ചവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഇനിയും ഒരുപാടു നാൾ ഇന്ത്യൻ ഇലവനിലെ ഒന്നാമനായി അയാളുണ്ടാകും..

യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു…

പറങ്കികൾക്കു മുന്നിൽ ഖത്തർ തകർന്നടിഞ്ഞു