ഒരുപക്ഷേ ഇന്ത്യ ഇപ്പോൾ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് വീരേന്ദർ സേവഗിനെ പോലെ ഒരു ബാറ്റ്സ്മാനെ ആയിരിക്കും ഏതായാലും വലിയ സ്‌കോറിനു പിന്നിൽ ആകും. എന്നാൽ ഈ കളി ശ്രമിച്ചാൽ കാര്യങ്ങൾ വരുതിയിൽ എത്തിക്കാം അതിന് ഈ കാര്യങ്ങൾ എല്ലാം നടക്കണം….
രോഹിത് ശർമ്മ ഒന്ന് വിചാരിച്ചാൽ വെറുതെ വിചാരിച്ചാൽ പോരാ സെവാഗ് ആണെന്ന് കണ്ണാടിയിൽ നോക്കി വിചാരിച്ചു ഒന്ന് ഇറങ്ങണം ഓപ്പണിങ് 200 പ്ലസ് കേറണം. വെച്ച് കീറിക്കൊ ഷോർട് ബോള് പുള്ളാനും ഹുക്കാനും നിക്കേണ്ട അവിടെ ആളുണ്ട്.
- രോഹിത് ശർമ്മയുടെ മറ്റൊരു പതിപ്പാണ് ലോകേഷ് രാഹുൽ
- പകരക്കാരനായി വന്നു പടച്ചവനായവൻ ദൈവത്തിന് പോലും പറ്റാത്തത് എത്തിപ്പിടിക്കുന്നു.
- ടെസ്റ്റില് ചരിത്രം കുറിക്കാനുറപ്പിച്ച് രോ ഹിറ്റ് ശർമ്മ
പൂജാര വേണ്ട വൺ ഡൌൺ ഇറങ്ങി കോലി 40-50 എടുത്തു എങ്കിലും സഹായിക്കണം ആരാധകരുടെ അപേക്ഷ ആണ്. പൂജാരയ്ക്കു മുന്നേ പന്ത് ഇറങ്ങണം ഇറങ്ങിയാൽ പോരാ 75 അടിച്ചെടുക്കണം.
- ആ സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിൽ താൻ നേരത്തെ ഇന്ത്യൻ ടീമിൽ കളിച്ചേനെയെന്ന് വീരു
- വഹാബ് റിയാസ് ഇടം കയ്യിൽ നിന്നും അഗ്നി വർഷം നടത്തിയ ജ്വലിക്കുന്ന സ്മൃതികൾ
പൂജാര 25 ഫ്രം 225 ബോള് എന്തെരെലും കാണിക്കു, അല്ലാതെ എന്ത് പറയാൻ. ജഡ്ഡു രഹാനെയ്ക്ക് മുന്നേ ഇറങ്ങണം 70 അടിച്ചെടുത്തു തരണം എടുത്താൽ നിന്നെ അടുത്ത തവണ പ്രൊമോട്ട് ചെയ്ത് നമ്പർ 4 ആക്കും എന്ന് രവി മാമൻ ഉറക്കത്തിനിടയിൽ ഏറ്റിട്ടുണ്ട്.
രഹാനെ ഏഴാമത് ഇറങ്ങിയാൽ മതി വാലറ്റത്തെ കൂട്ട് പിടിച്ചു 70-80 റൺസ് പാർട്ണർ ഷിപ് എടുത്തു തരണം.
എങ്ങനേലും 200 റൺസ് ലീഡ് ഒപ്പിച്ചാൽ അവന്മാരെ എറിഞ്ഞു കൊല്ലാം.. സ്പിൻ കിട്ടും എന്നാണ് കേൾക്കുന്നത്.. ജഡ്ഡു ന്റെ കൂടെ അശ്വിൻ കൂടെ ഉണ്ടാരുന്നേൽ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഉള്ളവൻ വിക്കറ്റു എടുക്കുക.