ഇന്ത്യൻ ക്രിക്കറ്റിൽ സ്വന്തം പ്രതിഭയോട് നീതി പുലർത്താത്ത നിരവധി താരങ്ങളുണ്ട്. ഇതിൻറെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു നിലവിലെ ഇന്ത്യൻ ഉപനായകൻ ആയ രോഹിത് ശർമ അസാമാന്യമായി ഒരു പ്രതിഭ ഉണ്ടായിട്ടും അദ്ദേഹത്തിൻറെ അലസത കൊണ്ട് മാത്രമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി അദ്ദേഹത്തിനെ വിശേഷിപ്പിക്കുവാൻ പലരും മടിക്കുന്നത്.
ഏകദിന ക്രിക്കറ്റിലെ ദുഷ്ക്കരമായ ഇരട്ട സെഞ്ച്വറികൾ പലകുറി നേടിത്തന്നു പ്രതിഭ തെളിയിച്ചവനാണ് രോഹിത് ശർമ എന്ന ഈ മുംബൈ ഇന്ത്യൻസ് താരം. തുടക്കത്തിൽ ഒരു ബാറ്റ്സ്മാനായി അദ്ദേഹത്തിനെ ആരും പരിഗണിക്കുക പോലും ഇല്ലായിരുന്നു ബോളിംഗ് ഓൾറൗണ്ടർ എന്ന ലേബലിൽ ആയിരുന്നു ഡെക്കാൻ ചാർജേഴ്‌സിൽ അദ്ദേഹം തുടങ്ങിയത്
മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിയതിനുശേഷമാണ് രോഹിത് ശർമ തൻറെ പ്രതിഭയോട് നീതി പുലർത്തും തക്കവിധത്തിൽ കഠിനാധ്വാനം ചെയ്തു കൊണ്ട് തന്നെ ബാറ്റിങ്ങിനെ കൂടുതൽ മികവുറ്റതാക്കി മാറ്റിയത്. ഒരു നായകൻറെ ഉത്തരവാദിത്വം അദ്ദേഹത്തിന് കൂടുതൽ മെച്ചപ്പെട്ടവനാക്കുവാൻ സഹായിച്ചു.
- ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിൽ എത്തിച്ച സിംഗപ്പൂർ താരം നിസാരനല്ല…
- IPL-ൽ സിക്സടിച്ചാൽ ഇനി ബോൾ മാറും;നിർണായക മാറ്റങ്ങളുമായി BCCI
- പകരക്കാരനായി വന്നു പടച്ചവനായവൻ ദൈവത്തിന് പോലും പറ്റാത്തത് എത്തിപ്പിടിക്കുന്നു.
ഏകദേശം ഇതിനു സമാനമാണ് ഇന്ത്യൻ ബാറ്റ്സ്മാനായ ലോകേഷ് രാഹുലിന്റെ കാര്യവും. ബാറ്റിങ്ങിലെ സമസ്ത മേഖലകളും അദ്ദേഹത്തിന് വഴങ്ങുമെന്ന് അദ്ദേഹത്തിൻറെ കളികണ്ട എല്ലാവർക്കുമറിയാം. ആവശ്യ ഘട്ടങ്ങളിൽ ഇന്നിംഗ്സിന് നങ്കൂരം ഇടുവാനും വേണ്ടിവന്നാൽ പൊട്ടിത്തെറിക്കുവാനും അദ്ദേഹത്തിന് കഴിയും.
രോഹിത്തിനെ പോലെ അലസത മാറ്റി തന്നെ കൂടുതൽ മെച്ചപ്പെടുത്തുവാൻ കഠിനാധ്വാനം ചെയ്യാൻ തയ്യാറായാൽ കൂടുതൽ ഉയരങ്ങളിലേക്ക് അദ്ദേഹത്തിന് എത്തുവാൻ കഴിയും എന്നും മൂന്ന് ഫോർമാറ്റുകളിലും അദ്ദേഹത്തിന് തിളങ്ങുവാൻ കഴിയുമെന്നും ആകാശ് ചോപ്രയെ പോലുള്ള ക്രിക്കറ്റ് വിദഗ്ദർ. അഭിപ്രായപ്പെടുന്നു.