2022 ഫിഫ ലോകകപ്പ് ക്വാളിഫൈയേർസിനുള്ള അർജന്റീനൻ സ്‌ക്വാഡിനെ കോച്ച് സ്‌കലോനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 3ന് വെനിസ്വേല 6ന് ബ്രസീൽ 10ന് ബൊളീവിയ എന്നീ ടീമുകൾക്ക് എതിരെയുള്ള മത്സരങ്ങൾക്കുള്ള ടീമാണ് പ്രഖ്യാപിച്ചത്.
ബ്രസീലിനെ പോലെയുള്ള കരുത്തരായ എതിരാളികളെ നേരിടുവാൻ മെസ്സിയും ഡിമരിയയും ഡിബാലയും ക്രിസ്ത്യൻ റൊമേറോയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെല്ലാം ഉണ്ട്.
കോപ്പ വിജയത്തിൻറെ ലഹരിയിൽ നിൽക്കുന്ന അർജൻറീന വിജയക്കുതിപ്പ് തുടരുവാൻ വേണ്ടി സുശക്തമായ ഒരു ടീമിനെ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോൾ വല കാക്കാൻ ഗോൾ കീപ്പർമാർ ആയ എമി മാർട്ടിനെസ്, അർമാനി, മുസ്സോ, റുള്ളി, എന്നിവരെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അർജന്റീനയുടെ ഗോൾ മുഖത്തിന് മുന്നിൽ കാലങ്ങൾക്ക് ശേഷം കരുത്തുറ്റ ഒരു പ്രതിരോധത്തിന്റെ ഉരുക്ക് കോട്ട കെട്ടാനുള്ള ചുമതല മോണ്ടിയേൽ, മോളിന, പെസ്സെല്ല, ഫോയ്ത്ത്, ക്രിസ്റ്റ്യൻ റൊമേറോ, ഒട്ടോമെന്റി, മാർട്ടിനെസ് ക്വാർട്ട, അക്കുന, ടാഗ്ലിയാഫിക്ക എന്നിവർക്ക് ആണ്.
- മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേ കണ്ടം ഉഴുതു മറിച്ചു
- അർജന്റീന ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനവുമായി കൂമാൻ വീണ്ടും രംഗത്ത്
ഡി പോൾ, പാലാസിയോസ്, പരേഡസ്, ഗൈഡോ റോഡ്രിഗസ്, നിക്കോളാസ് ഡൊമിനിഗ്യൂസ്, ലോ സെൽസോ, പാപ്പു ഗോമസ്, ഡി മരിയഎന്നിവർക്കാണ് മധ്യനിരയിൽ കളി നിയന്ത്രിക്കുവാനുള്ള ചുമതല.
എ കൊറിയ, ജെ അൽവാരസ്, ജെ കൊറിയ, എൻ ഗോൺസാലസ്, ഇ ബ്യൂണ്ടിയ, ലൗടാരോ മാർട്ടിനെസ്, ലയണൽ മെസ്സി, പൗലോ ഡിബാല എന്നീ താരങ്ങൾക്കാണ് മുന്നേറ്റനിരയിൽ കളി നിയന്ത്രിക്കുവാനും എതിരാളികളുടെ ഗോൾ വലയിലേക്ക് അടിച്ചുകയറ്റി ജയമുറപ്പിക്കാനുമുള്ള ചുമതല.