സ്പാനിഷ് ലീഗിന്റെ സാലറി ക്യാപ്പ് നിബന്ധനകൾ ഇടംവലം തിരിയാൻ പോലുമാകാത്ത വിധം സാമ്പത്തിക നിയന്ത്രണങ്ങൾ കാറ്റലോണിയൻ ക്ലബ് ബാഴ്സലോണയ്ക്ക് മേൽ കൊടുത്തിരിക്കുകയാണ്. എങ്കിലും അവരുടെ അടിത്തറയിൽ ബാഴ്സലോണ നടത്തുന്നത്ര വിനാശകരമായ നീക്കങ്ങൾ നടത്തുന്ന മറ്റൊരു ക്ലബ്ബ് ഇന്ന് ഭൂലോകത്തിൽ തന്നെ വേറെയില്ല എന്ന് വേണം അനുമാനിക്കാൻ.
ഇത്ര കടുത്ത പ്രതിസന്ധികൾക്കിടയിൽ പോലും വല്ലാത്ത ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ ക്യാമ്പ്. എല്ലാവരും കരുതിയത് പോലെ ഫ്രഞ്ച് താരം ഗ്രീൻസ്മാനെയോ ബ്രസീൽ താരം കുടീഞ്ഞോയെയോ ബാഴ്സലോണ വിൽക്കാൻ പോകുന്നില്ല എന്ന്
ബാഴ്സലോണ പരിശീലകൻ ഇന്നലെ വ്യക്തമാക്കി.
സെർജിയോ അഗ്യൂറോയെ ഫ്രീ ട്രാൻസ്ഫറായി ടീമിൽ എത്തിച്ചെങ്കിലും സാലറി ക്യാപ്പ് നിബന്ധനകൾ മൂലം താരത്തിനെ അവർക്ക് ഇതുവരെ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബാഴ്സലോണയുടെ സൂപ്പർതാരമായ ലയണൽ മെസ്സി തന്റെ പ്രതിഫലം 50 ശതമാനത്തോളം കുറച്ചത് ബാഴ്സലോണയുടെ കാര്യങ്ങൾ കൂടുതൽ സുഗമമാക്കിയിട്ടുണ്ട്.
ഇത്തവണ അർജൻറീന ആരാധകർക്ക് ഏറെ ആവേശം പകരുന്ന ഒരു പ്രഖ്യാപനമായിരുന്നു റൊണാൾഡ് കൂമാൻ നടത്തിയത് ടീമിലെ അർജൻറീന താരങ്ങളായ ലയണൽ മെസ്സിയെയും സെർജിയോ അഗ്യൂറോയെയുംഒരുമിപ്പിച്ചു കളത്തിലിറക്കാൻ ഒരുമിച്ച് കളത്തിലിറക്കാൻ ഉള്ള വിധത്തിലുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ പുതിയ പ്രഖ്യാപനം.
തങ്ങളുടെ ആക്രമണം നിര കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട് എന്നും മുന്നേറ്റനിരയിലെ ഓരോ താരങ്ങൾക്കും വ്യത്യസ്തമായ റോളുകൾ ചെയ്തു തീർക്കാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലയണൽ മെസ്സിക്കും സെർജിയോ അഗ്യൂറോക്കും ആക്രമണ നിരയിൽ ഒന്നിലധികം കടമകൾ നിർവഹിക്കേണ്ട തരത്തിലുള്ള ശൈലിയാണ് അദ്ദേഹം ആസൂത്രണം ചെയ്യുന്നത് എന്നും പറഞ്ഞു.
ഈയൊരു പ്രഖ്യാപനം കൊണ്ട് ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് അർജന്റീന ആരാധകരാണ് എന്തുകൊണ്ടെന്നാൽ ക്ലബ് ഫുട്ബോളിൽ കൂടി ഒരുച്ചു കളിച്ചു കഴിഞ്ഞാൽ അവർ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ വർദ്ധിക്കുമെന്നും അത് ദേശീയ ടീമിലും പ്രതിഫലിക്കും എന്നുമാണ് ആരാധകർ കരുതുന്നത്.