in

49 വർഷം പഴക്കമുള്ള ചരിത്രം തിരുത്തി എഴുതി ഇന്ത്യൻ ഹോക്കി ടീം കുതിക്കുന്നു

അതെ, ഇന്ത്യൻ ഹോക്കി ടീം അവരുടെ നഷ്ടപ്പെട്ടുപോയ ഭൂതകാല പ്രതാപത്തിലേക്ക് തിരിച്ചു പറക്കുകയാണ്. ഒരുകാലത്ത് ഹോക്കി ലോകത്തിനെ അടക്കിഭരിച്ച ഇന്ത്യൻ ഹോക്കി ടീം ഇതാ ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുകയാണ്.

നൂറ്റാണ്ടുകളോളം ഭാരതത്തിന് അടിമത്വത്തിന്റെനുകത്തിൽത്തിൽ ബന്ധിപ്പിച്ച് താഴെ നിർത്തിയ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്മുറക്കാരെ തകർത്തു കൊണ്ടായിരുന്നു ഇന്ത്യൻ ഹോക്കി ടീം ചരിത്രം തിരുത്തി എഴുതിയത് എന്നത് മറ്റൊരു കാവ്യനീതി ആകുന്നു.

Indian victory in Olympics

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വളരെ ആധികാരികമായി ആയിരുന്നു ബ്രിട്ടനെതിരെ ഇന്ത്യ വിജയം നേടിയത്. ഏഴാം മിനിറ്റിൽ ഇന്ത്യക്കായി ഗോളടി തുടങ്ങിവച്ചത് ദിൽപ്രീത് സിങ് ആയിരുന്നു. പതിനാറാം മിനിറ്റിൽ ഗുർജന്റ് സിംഗ് മറ്റൊരു ഗോൾ നേടി ലീഡുയർത്തി.

45 ആം മിനിറ്റിൽ വാർഡ് ബ്രിട്ടനു വേണ്ടി ഒരു ഗോൾ മടക്കി അടിച്ചു
എന്നാൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ആ ഒരു ഗോൾ പോരായിരുന്നു വീണ്ടും 12 മിനിട്ടുകൾ കൂടി കഴിഞ്ഞപ്പോൾ 57 ആം മിനിറ്റിൽ ഹാർദികിന്റെ ഗോളിലൂടെ ഇന്ത്യ ബ്രിട്ടന്റെ നെഞ്ചിലേക്ക് മൂന്നാമത്തെ നിറയൊഴിച്ചു. ബ്രിട്ടീഷ് ആക്രമണങ്ങളിൽ നിന്നും ഇന്ത്യൻ ഗോൾ മുഖത്തെ ഒരു വൻമതിൽ പോലെ സംരക്ഷിച്ചു നിർത്തിയ മലയാളി ഗോൾകീപ്പർ ശ്രീജേഷിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ്

അങ്ങനെ 49 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഒളിമ്പിക് ഹോക്കിയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നു. മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോഴേക്കും ഇന്ത്യൻ താരങ്ങളിൽ ഭൂരിഭാഗം പേരുടേയും കണ്ണുകളിൽനിന്നും ആനന്ദ നിർവൃതി കൊണ്ട് കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു

കഴിഞ്ഞദിവസം ഇന്ത്യൻ വനിതകളും ഹോക്കിയിൽ ത്രസിപ്പിക്കുന്ന വിജയം നേടിയതോടുകൂടി ഇന്ത്യൻ ആരാധകർ പ്രതീക്ഷയിലാണ്. തങ്ങളുടെ മഹത്തായ ഭൂതകാല പ്രൗഢിയിലേക്ക് ഈ ഇന്ത്യൻ ഹോക്കി ടീം തങ്ങളെ തിരിച്ചു കൊണ്ടുപോകുമെന്ന്

വന്നയുടനെ ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ആദ്യ സന്ദേശം

അർജന്റീന ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനവുമായി കൂമാൻ വീണ്ടും രംഗത്ത്