നിലവിൽ ലോക ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെക്കാളും ഹൃദയ വേദന അനുഭവിക്കുന്നവർ മറ്റാരും കാണില്ല. ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് താരത്തിന് അവരുടെ ഹൃദയങ്ങളിൽ ആയിരുന്നു സ്ഥാനം.
- ക്രിസ്ത്യാനോ റൊണാൾഡോയെ സ്വീകരിക്കാൻ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഒരുങ്ങിക്കഴിഞ്ഞു…
- മാഞ്ചസ്റ്ററിലെ ചെകുത്താന്മാർ ലീഡ്സിന്റെ കഴുത്തറുത്ത് ചോര കുടിച്ചു
- ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയുമായി കാരറിലെത്തി, ഹൃദയം തകർന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.
ലിസ്ബണിൽ നിന്നും ഒരു മെലിഞ്ഞ പയ്യനായി ഓൾഡ് ട്രാഫോഡിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്നുകാണുന്ന ലോകഫുട്ബോളിലെ അതികായാനായി വളർത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ ഇതിഹാസ പരിശീലകനായ അലക്സ് ഫെർഗൂസനും ചേർന്നാണ്.
ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യാനോ റൊണാൾഡോയെ തള്ളിപ്പറഞ്ഞിട്ടില്ല എതിരാളിയായി ഓൾഡ് ട്രാഫോർഡ് മൈതാനത്ത് എത്തിയ മത്സരങ്ങളിൽ വരെ വമ്പിച്ച കരഘോഷങ്ങളോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിച്ചത്.
പണത്തിനുവേണ്ടി ഒരിക്കലും പുത്തൻ പണക്കാരായ സിറ്റിയിലേക്ക് താൻ എത്തില്ല എന്ന് ആവർത്തിച്ച് ഉറപ്പിച്ചു പറഞ്ഞ ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ എത്തും എന്ന വാർത്ത വരുമ്പോൾ ഹൃദയം തകർന്നു പോവുകയാണ് ഓരോ യുണൈറ്റഡ് ആരാധകന്റെയും. ആരാധകർക്ക് മാത്രമല്ല അന്ന് ക്രിസ്ത്യാനോയോടൊപ്പം കളിച്ച യുണൈറ്റഡ് താരങ്ങൾക്കും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.
മാഞ്ചസ്റ്റർ ക്രിസ്ത്യാനോയോടൊപ്പം കളിച്ച വെയ്ൻ റൂണി ഇതിനെപ്പറ്റി പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. റൊണാൾഡോ സിറ്റിയിലേക്ക് വരുന്നത് തനിക്ക് കാണുവാൻ വയ്യ എന്നാണ് റൂണി പറഞ്ഞത്. യുണൈറ്റഡിൽ കളിച്ചശേഷം സിറ്റിയിലേക്ക് പോയവർ പലരും ഉണ്ട് പക്ഷേ അവരുടെ ഒന്നും ഗണത്തിൽപെടുന്നവൻ ആയിരുന്നില്ല ക്രിസ്ത്യാനോ റൊണാൾഡോ.
യുണൈറ്റഡിന്റെ ഹൃദയങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്ഥാനം പണത്തിനുവേണ്ടി ഒരിക്കലും ക്രിസ്ത്യാനോ റൊണാൾഡോ സിറ്റിയിലേക്ക് പോകില്ല എന്ന് റൂണി ഇപ്പോഴും ഉറച്ചു വിശ്വസിക്കുകയാണ്. ഒരിക്കലും പണത്തിനുവേണ്ടി സിറ്റിയിലേക്ക് പോകണ്ട തരത്തിൽ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ അല്ല ക്രിസ്ത്യാനോ റൊണാൾഡോ എന്ന് റൂണി ഉറച്ചുവിശ്വസിക്കുന്നു.