ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ ഹൃദയത്തിൽ കുടിയിരുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഹൃദയം തകർന്നു പോകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അവരുടെ അയൽക്കാരും പുത്തൻ പണക്കാരും എതിരാളികളുമായ മാഞ്ചസ്റ്റർ സിറ്റിയുമായി അവരുടെ പ്രിയപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ലക്കി ലാഡ് കരാറിൽ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി അല്ലെങ്കിൽ ദിവസങ്ങളായി ട്രാൻസ്ഫർ വിപണിയെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമായിരുന്നു ഇത്. ഇറ്റാലിയൻ ലീഗിൽ തനിക്ക് തുടരുവാൻ താല്പര്യമില്ല എന്ന് ക്രിസ്ത്യാനോ റൊണാൾഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
- മാഞ്ചസ്റ്റർ സിറ്റിക്ക് ക്രിസ്ത്യാനോ റൊണാൾഡോയെ വേണം, സിറ്റി വാഗ്ദാനം ചെയ്യുന്ന പ്രതിഫലവും കരാർ വ്യവസ്ഥകളും ഇങ്ങനെ…
- ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപ്പേയും ചേർന്ന് ട്രാൻസ്ഫർ വിപണി പിടിച്ചുകുലുക്കുന്നു…
- ഫ്രഞ്ച് ലീഗ് ടോപ് ഫൈവ് ലീഗുകളിൽ നിന്നും പുറത്ത്, അഞ്ചാം സ്ഥാനത്ത് പോർച്ചുഗീസ് ലീഗ്
ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമന് താരത്തിന് ടീമിൽ എത്തിക്കുവാൻ താല്പര്യം ഉണ്ടായിരുന്നു എങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകാനാണ് തനിക്ക് താൽപര്യമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ വ്യക്തമാക്കിയതാണ്. പ്രതിവാരം മൂന്നുലക്ഷം പൗണ്ടിന്റെ കരാറിലാണ് താരവുമായിസിറ്റി എത്തിച്ചേർന്നിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ ജയ്ഡോൻ സാഞ്ചോയുമായി ആദ്യം എത്തിയത് പോലെ ഒരു വ്യക്തി കരാറിലാണ് ഇപ്പോൾ താരവും ക്ലബും തമ്മിൽ എത്തിച്ചേർന്നിരിക്കുന്നത്. ഈ തീരുമാനം ഇതുവരെയും ഇറ്റാലിയൻ ക്ലബായ യുവൻറസ് അംഗീകരിച്ചിട്ടില്ല.
ക്രിസ്ത്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിക്കുമ്പോൾ പകരമായി റഹിം സ്റ്റർലിങ്ങിനെ നൽകുവാനാണ് സിറ്റിയുടെ തീരുമാനം. എന്നാൽ റഹിം സ്റ്റർലിങ്ങിനെ വേണ്ട ബ്രസീലിയൻ താരം ഗബ്രിയേൽ ജിസ്യൂസിനെ വേണമെന്ന നിലപാടാണ് ഇറ്റാലിയൻ ക്ലബ്ബിന് ഉള്ളത്.