വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെയോ എന്ന് അമ്പരന്ന് ചോദിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. പ്രീ സീസൺ പര്യടനത്തിൽ വിജയം കാണാതെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നിൽക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ഫുട്ബോളിലെ നവ യുഗ പ്രതീകങ്ങളായ കേരള യുണൈറ്റഡ് എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം നേരിട്ടതിനുശേഷം രണ്ടാമത്തെ മത്സരത്തിൽ സമനില കുരുക്കിൽ പെട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
- സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്, ആരാധകർ ആവേശത്തിന്റെ പരകോടിയിൽ…
- കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മത്സര സമയക്രമങ്ങളും, തൽസമയ സംപ്രേഷണ വിവരങ്ങളും ഇതാ….
- ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ആശംസകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ.
പക്ഷേ പ്രീ സീസൺ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തങ്ങളുടെ ടീമിനെ സംബന്ധിച്ച് വലിയ ആശങ്കകൾ ഒന്നുംതന്നെയില്ല. അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തരായ താരങ്ങൾ കളത്തിൽ ഇറങ്ങിയപ്പോൾ വളരെ മികച്ച രീതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് മത്സരം പിടിച്ചിരുന്നു.
ആയുഷ് അധികാരിയുടെയും ഖബ്രയുടെയും പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്. ഇടതു വിങ്ങിൽ മിന്നൽപിണർ തീർക്കുവാൻ കഴിവുള്ള താരമാണെന്ന് അധികാരി തെളിയിച്ചു. അതുപോലെ വളരെ അനായാസം ആയിരുന്നു കളിച്ചത്. അഡ്രിയാൻ ലൂണയുടെ കിടിലൻ സ്കില്ലുകൾ ആരാധകർക്ക് ഏറെ ആവേശം പകർന്നു.
- ബ്ലാസ്റ്റേഴ്സിൽ ഇത്തവണ ജെസ്സെലിന് മുന്നിൽ ചില കടുത്ത വെല്ലുവിളികൾ ഉണ്ടായിരിക്കും
- കേരളത്തിലേക്ക് യുവ ലാറ്റിനമേരിക്കൻ മുന്നേറ്റനിര താരം എത്തുന്നു, ആരാധകർ ആവേശത്തിൽ
- ഹൃദയം തകർന്ന റൂണിയുടെ വിലാപം, ക്രിസ്റ്റ്യാനോയെ സിറ്റിയിൽ കാണുവാൻ എനിക്ക് വയ്യ
നിർഭാഗ്യം കൊണ്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കുവാൻ കഴിയാതിരുന്നത്. എന്നിരുന്നാലും വളരെ മികച്ച പ്രകടനം തന്നെ ആണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. എല്ലാ ബോളുകളിലും തൻറെ പാദമുദ്ര പതിപ്പിക്കുവാൻ പ്രശാന്ത് പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ പതിവുപോലെ താൻ ഉദ്ദേശിക്കുന്നത് അതുപോലെ കളിക്കളത്തിൽ നടപ്പിലാക്കുവാൻ അദ്ദേഹത്തിൻറെ കഴിയുന്നില്ല.
ബ്ലാസ്റ്റേഴ്സിനായി ശ്രീക്കുട്ടൻ, സുഭ, ആയുഷ് അധികാരി എന്നിവർ ഗോൾവല ചലിപ്പിച്ചപ്പോൾ. ബുജയർ, സഫ്നാദ്, ആദർശ് എന്നിവർ ചേർന്നായിരുന്നു യുണൈറ്റഡിനായി ഗോൾ മടക്കിയത്. ആദർശ് എന്നിവർ ചേർന്നായിരുന്നു യുണൈറ്റഡിന് ആയി ഗോൾ മടക്കിയത്.