in

ക്രിസ്ത്യാനോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പറയുന്നവർ ഇതു കൂടി അറിയണം…

Devil is Back [Manchester Unitrd/Twiter]

ക്രിസ്ത്യാനോ റൊണാൾഡോ വന്നതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആരാധക സമ്പത്ത് വർദ്ധിച്ചുവരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫീഷ്യൽ പേജ് ക്രിസ്റ്റ്യാനോയുടെ ഫാൻ ബോയ്സിനെ വെല്ലുന്ന പോസ്റ്റുകളുമായി നിറയുകയാണ് എന്നും പലരും പറയുന്നുണ്ട്. ഒന്നും അറിയാതെ വന്ന് എന്തൊക്കെയോ തള്ളിമറിച്ചു പോകുന്നവർ അറിയാൻ…

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ഫേസ്ബുക്, ഇൻസ്റ്റന്റ് ഗ്രാം പേജുകളിൽ ടീമിലെ എല്ലാ പ്ലെയേഴ്സിന്റെയും നാഷണൽ ടീം സംഭാവനകൾ പോസ്റ്റ് ആയി ഇടാറുണ്ട്. റൊണാൾഡോ വന്നത് കൊണ്ട് അയാളുടെ മാത്രം ഇടുന്നു എന്ന തെറ്റിദ്ധാരണ റൊണാൾഡോ വിരോധികൾക്ക് വേണ്ട.

Devil is Back [Manchester Unitrd/Twiter]

ഓരോ ഇന്റർ നാഷണൽ ബ്രെയ്ക് വരുമ്പോഴും തങ്ങളുടെ പ്ലെയേഴ്‌സ് ആരൊക്കെ നാഷണൽ ടീമിൽ ഉണ്ട് എന്നും, അവർ ഗോൾ അടിച്ചാലും അസിസ്റ്റ് കൊടുത്താലും ഒക്കെ ക്ലബ്ബ് പോസ്റ്റ് ഇടാറുണ്ട്. അത് ഇവിടെ ഒരു പുതിയ സംഭവമല്ല.

കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ ചിലർറൊണാൾഡോ ഫാൻസ് പേജ് എന്നൊക്കെ പറഞ്ഞും അങ്ങനെ ബന്ധപ്പെടുത്തി ട്രോൾ ചെയ്യുകയും കമെന്റ് ചെയ്യുകയും ചെയ്യുന്നു. ക്ലബ്ബിന്റെ പേജിലെ സ്‌ഥിരം സന്ദർശകർ ആണെങ്കിൽ ആരും ഇങ്ങനെ പറയില്ല.

തങ്ങളുടെ താരങ്ങൾക്ക് അർഹിക്കുന്ന പിന്തുണ എല്ലായ്പ്പോഴും നൽകുവാൻ ഈ ക്ലബ്ബ് മടിക്കാറില്ല. അതുപോലെ എത്ര താരങ്ങൾ വന്നാലും പോയാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ അവിടെ തന്നെ കാണും അവർ സ്നേഹിക്കുന്നത് താരങ്ങൾ അല്ല ക്ലബ്ബിനെ ആണ്.

കാത്തിരിപ്പ് അവസാനിച്ചു ഒടുവിൽ ബ്ലാസ്റ്റേഴ്സിന് വിജയം

ബ്രസീലിയൻ ആരാധകർ ആശങ്കയിലും ഭയപ്പാടിലും