പുതിയ പരിശീലകരും താരങ്ങളും ഒക്കെയായി ടീമിനെ മൊത്തത്തിൽ ഉടച്ചുവാർത്തിട്ട് പോലും ഒരു ജയത്തിനു വേണ്ടി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്നത്. എന്നാൽ ഇന്ന് ആ കാത്തിരിപ്പിന് വിരാമം കുറിച്ച് പെട്ടിരിക്കുകയാണ്.
- കാത്തിരിപ്പ് അവസാനിച്ചു ഒടുവിൽ ബ്ലാസ്റ്റേഴ്സിന് വിജയം
- ബ്ലാസ്റ്റേഴ്‌സിന്റെ ഘടന നിശ്ചയിക്കുവാൻ പോകുന്നത് അവസാനത്തെ വിദേശ സൈനിങ്
- കേരളത്തിലെ ആദ്യ Professional Wrestling Company ആയ Kerala Championship Wrestlingനെ കുറിച്ച്!
- കേരളത്തിൻറെ കാൽപന്ത് ലോകത്തേക്ക് ഇടിമുഴക്കമായി ട്രാവൻകൂർ റോയൽസ്
പ്രീ സീസൺ പര്യടനത്തിലെ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിനെതിരേ പരാജയപ്പെടുകയും രണ്ടാം മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ റിയൽ കശ്മീർ എഫ് സിക്ക് എതിരെയാണ് വിജയം നേടിയത്.
ഡ്യൂറൻഡ് കപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം കണ്ടെത്താൻ കഴിഞ്ഞത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ആശ്വാസമായിട്ടുണ്ട്. എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് കൊമ്പൻമാർ ജമ്മു കാശ്മീർ ഇലവനെ തകർത്തത്.
43ആം മിനിറ്റിൽ സെയ്ത്യാസെൻ സിങും 82ആം മിനിറ്റിൽ സഞ്ജീവ് സ്റ്റാലിനും ആണ് മത്സരത്തിൽ ഗോളുകൾ നേടിയത്. ഈ മാസം 11ന് ഇന്ത്യൻ നേവിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഡ്യൂറൻഡ് കപ്പ് മത്സരം.
പ്രീസീസൺ പര്യടനത്തിലെ അവസാന മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞത് ആത്മവിശ്വാസത്തോടുകൂടി ഡ്യൂറൻഡ് കപ്പ് ടൂർണ്ണമെൻറ് പങ്കെടുക്കുവാൻ ഉള്ള ഒരു ആത്മബലം കേരള ബ്ലാസ്റ്റേഴ്സിന് നൽകും.