in

കേരളത്തിൻറെ കാൽപന്ത് ലോകത്തേക്ക് ഇടിമുഴക്കമായി ട്രാവൻകൂർ റോയൽസ്

Travancore Royals FT

പൂർണ്ണമായും ആരാധകരുടെ ഉടമസ്ഥതയിലുള്ള ഒരു ഫുട്ബോൾ ക്ലബ്. യൂറോപ്പിൽ ഒക്കെ സാധാരണമാണെങ്കിലും ഇന്ത്യൻ സാഹചര്യത്തിൽ ഇത് കേട്ടുകേൾവിപോലുമില്ലാത്ത ഒരു സംഭവമാണ്. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ ഒരു ക്ലബ്ബ് ഉണ്ടെന്നും അത് വിജയകരമായി കുറെനാളുകളായി പ്രവർത്തിക്കുന്നുണ്ടെന്നും വലിയ നേട്ടങ്ങൾ വെട്ടിപ്പിടിക്കാനും തുടങ്ങി എന്ന് നിങ്ങളിൽ എത്രപേർക്കറിയാം.

അധികമാരും ഓർമിക്കുന്നില്ലെങ്കിലും കാൽപ്പന്തുകളിയുടെ വളരെ മഹത്വപൂർണ്ണമായ ഒരു ഭൂതകാല ചരിത്രം പേറുന്ന തിരുവതാംകൂറിന്റെ മണ്ണിൽ നിന്നും ആണ് ഇത്തരത്തിൽ ഒരു ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. കാൽപ്പന്ത് കളിയുടെ ആവേശം തിരുവിതാംകൂറുകാർക്ക് പുതിയതല്ല ഒരിക്കൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ താൽക്കാലിക ഗാലറി കാണികളുടെ ബാഹുല്യം താങ്ങാൻ കഴിയാതെ ഇടിഞ്ഞുവീണ് ഒരാൾ മരിച്ച സംഭവം വരെ തിരുവതാംകൂറിലെ ഫുട്ബോൾ ആവേശത്തിനെക്കുറിച്ച് പറയണമെങ്കിൽ ഓർമ്മിപ്പിക്കേണ്ടിവരും.

Travancore Royals

പണ്ട് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ തിരുവനന്തപുരം സ്വദേശികളായ താരങ്ങൾ സജീവമായിരുന്നു. എന്നാൽ ഇന്ന് തിരുവിതാംകൂറിൻറെ മണ്ണിൽനിന്നും ഫുട്ബോൾ പതിയെ വിസ്മൃതിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് അതിന് ഒരു തിരുത്തൽ എന്ന ലക്ഷ്യവുമായാണ് ട്രാവൻകൂർ റോയൽസ് എന്ന ക്ലബ്ബ് പിറവികൊള്ളുന്നത്.

ഏറെ കൊട്ടിഘോഷിച്ചു നിരവധി ഫുട്ബോൾ ക്ലബ്ബുകൾ കേരളത്തിൽ ജന്മം എടുത്തിരുന്നു. എന്നാൽ അവയെല്ലാം അകാലചരമം പ്രാപിക്കുകയായിരുന്നു അത്തരത്തിൽ ഒരു ദുർഗതി ഇനി ഉണ്ടാവാതിരിക്കുക എന്ന ലക്ഷ്യവുമായാണ് കാണികളുടെ പൂർണമായ ഉടമസ്ഥതയിൽ ഒരു ക്ലബ്ബ് രൂപീകരിക്കുക എന്ന ആശയത്തിലേക്ക് തിരുവനന്തപുരത്തെ ഫുട്ബോൾ പ്രേമികൾ എത്തിച്ചേർന്നത്.

കടലാസിൽ കാര്യങ്ങൾ എഴുതുന്ന വേഗത്തിൽ തന്നെ കളിക്കളത്തിനകത്തും പുറത്തും തങ്ങളുടെ കാര്യങ്ങൾ നടപ്പിലാക്കുവാൻ ട്രാവൻകൂർ റോയൽസ് എന്ന ക്ലബ്ബിന് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട ഒരു നേട്ടം തന്നെയാണ്. 2018 ൽ ഉദ്ഘാടനം ചെയ്ത ക്ലബ്ബ് തൊട്ടടുത്ത വർഷം തന്നെ ഒരു സെലക്ഷൻ ട്രയൽസ് നടത്തി നാലാം ഡിവിഷനിൽ മത്സരിച്ചു റണ്ണറപ്പ് ആവുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ലല്ലോ. അത്രയും വേഗത്തിൽ കാര്യങ്ങൾ നടപ്പിലാക്കുവാൻ ഈ ക്ലബ്ബിന് കഴിഞ്ഞു.

എന്നാൽ അത് വെറും ഒരു തുടക്കം മാത്രമായിരുന്നു. ചെറിയൊരു സമയപരിധിക്കുള്ളിൽ നിന്ന് കേരളത്തിന് പുറത്തുനിന്ന് വരെ താരങ്ങളെ സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കുവാൻ ക്ലബ്ബിന് കഴിഞ്ഞ എടുത്തുപറയേണ്ട ഒരു നേട്ടമാണ്. പുരുഷ ടീമിന് നൽകുന്ന അതേ പ്രാധാന്യം തന്നെ തങ്ങളുടെ വനിതാ ടീമിന് നൽകുന്നതിലൂടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിൽ നിന്നും അവർ പിന്നോട്ടു പോകുന്നില്ല എന്നു തെളിയിച്ചു. ഒരു ധാർമിക ഉത്തരവാദിത്വം പോലെ വനിതാ ഫുട്ബോളിൽ അവർ അതീവശ്രദ്ധയോടെ കരുക്കൾ നീക്കി.

എന്നാൽ അതിനും മുൻപേ തന്നെ തങ്ങൾ തെരഞ്ഞെടുത്ത താരങ്ങൾക്ക് സംസ്ഥാന തലത്തിൽ ശ്രദ്ധ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള പ്രീമിയർ ലീഗ് ക്വാളിഫയർ മത്സരങ്ങളിൽ മതിയായ തയ്യാറെടുപ്പുകൾ നടത്തുവാൻ ഉള്ള സമയം പോലും ലഭിക്കാതെ ഇരുന്നിട്ടും പങ്കെടുക്കുവാൻ ഈ ക്ലബ്ബ് കാണിച്ച മനസ്‌ അഭിനന്ദനാർഹമാണ്. വർഷങ്ങളുടെ പാരമ്പര്യമുള്ള പയറ്റിത്തെളിഞ്ഞ ക്ലബ്ബുകൾക്ക് മുന്നിൽ വീറോടെ പൊരുതുവാൻ ഇവർക്ക് കഴിഞ്ഞു. തുടർന്ന് വായിക്കൂ…

കേരളത്തിൻറെ കാൽപന്ത് ലോകത്തേക്ക് ഇടിമുഴക്കമായി ട്രാവൻകൂർ റോയൽസ്

തോൽവിയിലും ആഘോഷവുമായി ആഴ്സണൽ ആരാധകർ