പ്രതിഭയുണ്ടായിട്ടും എങ്ങും എത്താതെ വളരെ വേഗം വിസ്മൃതിയിലേക്ക് പോയ അറിയപ്പെടാത്ത നിരവധി താരങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. ആരാലും അറിയപ്പെടാതെ പോകുന്ന, വിസ്മൃതിയുടെ ഇരുളിൽ മറഞ്ഞു പോയ നമ്മുടെ സ്വന്തം താരങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ട് വരാൻ ആണ് ഈ പങ്തി.
പരിക്ക് ഫുട്ബോൾ കളിയുടെ ഭാഗമാണ്.. പരിക്ക് പറ്റാത്ത ഫുട്ബോൾ കളിക്കാർ ഉണ്ടാവില്ല. പരിക്ക് ഒരു വില്ലനായി വന്ന് ഫുട്ബോൾ കരിയർ അവസാനിപ്പിക്കേണ്ടി വന്ന ഒരു പാട് താരങ്ങൾ ഉണ്ട്. അത്തരം ഒരു താരത്തെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുന്നത്..
കുയ്യ്യൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഞങ്ങളുടെ ഒക്കെ മനസ് കീഴടക്കിയ രമേഷ് ഏന്ന ചാലക്കുടികാരൻ മധ്യനിരയിൽ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന രമേഷ് ഇന്ത്യക്ക് കളിക്കുന്ന കാലം വിദൂരമല്ല എന്ന് ഞങ്ങൾ പറയുമായിരുന്നു.
എന്നാൽ പരിക്കെന്ന വില്ലന് മുന്നിൽ ആ ഹീറോ പരാജിതനായി Black Guards , Fantastic Chalakkudi എന്നീ ക്ളബുകൾക്ക് കളിച്ച് കൊണ്ടാണ് രമേഷ് ഫുട്ബോൾ ലോകത്തേക്ക് വരവറിയിച്ചത്.. ക്രൈസ്റ്റ് കോളേജ് ഫുട്ബോൾ ടീമിലെത്തിയ രമേഷ് തന്റെ പ്രതിഭ തെളിയിച്ചത് വളരെ പെട്ടെന്നായിരുന്നു.
ടീമിന്റെ അഭിവാജ്യ കളിക്കാരനായി മാറി. അങ്ങനെ മൂന്ന് വർഷം യൂണിവേഴ്സിറ്റി ടീമിന് വേണ്ടിയും ബൂട്ട് കെട്ടി. കോട്ടയത്ത് വച്ച് നടന്ന യൂണിവേഴ്സിറ്റി മത്സരത്തിലാണ് കരിയറിനെ വലച്ച ആദ്യ പരിക്ക് വില്ലനായത് കാലൊടിഞ്ഞു ഫുട്ബോളിൽ നിന്നും കുറച്ച് കാലം റസ്റ്റിലേക്ക്.
യൂണിവേഴ്സിറ്റി കളിച്ച കളിക്കാരൊക്കെ പല ടീമിലേക്കും ചേക്കേറി. എന്നാൽ തോറ്റു കൊടുക്കാൻ കുയ്യ്യൻ (രമേഷ് ) തയ്യാറായിരുന്നില്ല. ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ വീണ്ടും കളത്തിലേക്ക് , ഗസ്റ്റ് കളിക്കാരനായി ടാറ്റാ ടീ മുന്നാറിലേക്ക്. പരിക്കിന് ശേഷം വളരെ പെട്ടെന്ന് തന്നെ ഫോമിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് സാധിച്ചു. കാരണം അയാളൊരു Born Talented Player ആയിരുന്നു…
കളി മികവ് അയാളെ Central Excise Team ലേക്ക് ഗസ്റ്റ് കളിക്കാരനായി വിളി വന്നു.. അങ്ങനെ ആ ടീമിന്റെ മധ്യനിര നിയന്ത്രണം രമേഷ് ഏറ്റെടുത്തു.. എന്നാൽ വിധി വീണ്ടും വില്ലനായി അവതരിച്ചു.. 2002 ൽ പാലക്കാട് വച്ച് നടന്ന SCISSORS CUP ൽ FC Kochin നുമായുള്ള മത്സരത്തിൽ തണ്ടെല്ലിന് പരിക്കേറ്റു പുറത്തേക്ക്..!!! മൂന്നാല് മാസം കഴിഞ്ഞപ്പോൾ കാലിന്റെ ഒരു ഭാഗം തളർന്നു പോയി…
ഒരു പാട് കാലത്തെ ചികിത്സക്ക് ശേഷം തിരിച്ചു വരവ് നടത്തിയെങ്കിലും പഴയ ഫോമിലേക്ക് ഉയരാൻ രമേഷിന് സാധിച്ചില്ല.. എന്നാൽ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.. അവനൊരു ഇന്ത്യ കളിക്കാൻ കാലിബറുള്ള കളിക്കാരനായിരുന്നു..!!!
വിവരങ്ങൾ പങ്ക് വെച്ചതും , എഴുതാൻ പ്രേരിപ്പിച്ചതും ഇതിൻെറ മുഴുവൻ ക്രെഡിറ്റും പ്രിയ സുഹൃത്ത് ലെനിൻ ജോസ്.
CONTENT SUMMARY: Unsung Hero Ramesh Chalakudy Social CLUB Special