in

ഉസോസിന് ടാഗ് ടീം ടൈറ്റിൽ അവസരം, മത്സരം അടുത്ത ആഴ്‌ച്ച

ഇന്നത്തെ സ്‌മാക്ക് ഡൗൺ ലൈവിൽ നടന്ന ടാഗ് ടീം മാച്ചിൽ സ്റ്റ്രീറ്റ് പ്രോഫിത്സിനെ തോൽപ്പിച്ച് ജെയ് ഉസോ ജിമ്മി ഉസോ ടീം അടുത്ത ആഴ്ച്ച നിലവിലെ സമാക്ക് ഡൗൺ ചാമ്പ്യന്മാരായ റെയ് മിസ്റ്റീരിയോ & ഡൊമിനിക് മിസ്റ്റിരിയോ ടീമിനെ ചാമ്പ്യൻഷിപ്പിന് വേണ്ടി വെല്ലുവിളിക്കാൻ ഒരു അവസരം കരസ്ഥമാക്കി.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മിസ്‌റ്റീരിയോകൾ ഡോൾഫ് സിഗ്ഗ്ലർ റോബർട്ട് റൂഡ് സഖ്യത്തെ തോൽപ്പിച്ച് തങ്ങളുടെ ടാഗ് ടീം ചാമ്പ്യൻഷിപ്പ് നില നിർത്തിയതിനെ തുടർന്നാണ് അടുത്ത ആഴ്‌ചത്തേക്കുള്ള മത്സരം പ്രഖ്യാപിച്ചത്.

അടുത്ത ആഴ്ച ആര് ജയിക്കുമെന്നും, ഇനി അഥവാ ഉസോകൾ ജയിച്ചാൽ അത് യൂണിവേഴ്സൽ ചാമ്പ്യൻ ആയ റോമൻ റെയിൻസുമായി അവരുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നും കാത്തിരുന്നു കാണാം.

CONTENT SUMMARY: Rey Mysterio retain and face off with The Usos ahead

ഒരു പരിക്കിൽ കരിയർ തകർന്ന് പോയ ചാലക്കുടിയിലെ കാൽപ്പന്തു കളിക്കാരൻ

സ്പോർട്സിന്റെ രുചിക്കൂട്ടിൽ ഓർമ്മകൾ വിളമ്പുന്ന പവലിയൻ