in

തോൽവിയിലും ആഘോഷവുമായി ആഴ്സണൽ ആരാധകർ

Arsenal [Twiter]

ഒരുകാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ അടക്കിപിടിച്ച ക്ലബ്ബുകളിൽ ഒന്നായിരുന്നു ആഴ്സനൽ. ഇന്ന് ആഴ്സണലിന്റെ ദുരിതാവസ്ഥ കൊണ്ട് ആർക്കെങ്കിലും സഹതാപം തോന്നുകയാണെങ്കിൽ ആരാധകർക്ക് ഇത് മാത്രമേയുള്ളൂ പറയാൻ നിന്റെയൊന്നും സഹതാപം ഞങ്ങൾക്ക് വേണ്ട.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്തൻ പണക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ഇന്നു തകർന്നുവീണപ്പോഴും ആഴ്സണൽ ആരാധകർ ദുഃഖം പ്രകടിപ്പിക്കുന്നത് ആരും കണ്ടില്ല. അവരുടെ ആഘോഷങ്ങൾ പോലും തങ്ങളുടെ ക്ലബ്ബിൻറെ മുഖത്ത് ഉള്ള അടിയാണ്.

എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റി ആഴ്സനലിനെ തച്ചുതകർത്തത്. ഗുണ്ടോഗൻ തുടക്കമിട്ട ഗോളടിയിൽ പിന്നെ ടോറസ് രണ്ടുഗോളും റോഡ്രിയും ജീസസും ഓരോ ഗോൾ വീതവും കണ്ടെത്തി പങ്കാളികളായി. 35ആം മിനിറ്റിൽ മിഡ്‌ഫിൽഡർ ഷാക്കയ്ക്ക് റെഡ് കാർഡ് കണ്ടത് ആഴ്സനലിന് തിരിച്ചടിയാവുകയായിരുന്നു.

അഞ്ചു ഗോളുകൾക്ക് പിന്നിൽ നിൽക്കുമ്പോഴും ആഴ്സണൽ ആരാധകർ തങ്ങളുടെ ക്ലബ്ബിനെ കൂക്കി വിളിക്കുന്നില്ല. ആട്ടവും പാട്ടുമായി ഗാലറികളിൽ ഇളകി മറിയുകയായിരുന്നു ആഴ്സണൽ ആരാധകർ. തങ്ങളുടെ ആളൊഴിഞ്ഞ ഗാലറി കണ്ടു മടുത്ത സിറ്റി താരങ്ങൾക്ക് ആഴ്സണൽ ആരാധകരുടെ ഇത്തരത്തിലൊരു പ്രതികരണം അത്ഭുതം തന്നെയായിരുന്നു.

Arsenal [Twiter]

അക്ഷരാർത്ഥത്തിൽ കളിക്കളത്തിൽ ആഴ്സനലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് ഒരു നിമിഷമെങ്കിലും തോന്നിയിട്ടുണ്ടാകും തങ്ങൾ ആകും പരാജയപ്പെട്ടതെന്ന്. ഞങ്ങൾ എല്ലാ ആഴ്ചകളിലും തോക്കാറുണ്ട് നിങ്ങൾ പുതിയതൊന്നുമല്ല. നിങ്ങൾക്ക് ഒരു പ്രത്യേകതയുമില്ല. എന്നായിരുന്നു ആഴ്സണൽ ആരാധകരുടെ വായ്ത്താരികൾ

ഈ ട്രാൻസ്ഫർ വിപണിയിൽ ഏറ്റവുമധികം പണം പൊടിച്ചത് ആഴ്സണൽ ആണെന്ന വസ്തുത വിശ്വസിക്കാൻ പോലും ആർക്കും കഴിയില്ല. പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ലെങ്കിലും സത്യം അതാണ് ഈ ട്രാൻസ്ഫർ സീസണിൽ ഏറ്റവും അധികം പണം ചെലവഴിച്ചത് അവർ തന്നെയാണ്.

അല്ലെങ്കിലും അവരെ കുറ്റം പറയാൻ കഴിയില്ല ഏറെ പ്രതീക്ഷകളുമായി ഒരു സീസണിനെ കാത്തിരുന്നിട്ട് ഒന്നും ലഭിക്കാതെ പോകുമ്പോൾ സ്വന്തം ടീമിനെ തെറിവിളിക്കുന്നതിനേക്കാൾ നല്ലത് പരിഹാസരൂപേണ എങ്കിലും അവരെ ഇങ്ങനെ പുകഴ്ത്തുന്നത് തന്നെയാണ്.

കേരളത്തിൻറെ കാൽപന്ത് ലോകത്തേക്ക് ഇടിമുഴക്കമായി ട്രാവൻകൂർ റോയൽസ്

യൂറോപ്പിൽ ഇന്നലെ നടന്ന പോരാട്ടങ്ങൾക്ക് കിടിലൻ മത്സരഫലങ്ങൾ