യൂറോപ്പിൽ ഇന്നലെ നടന്ന മത്സരങ്ങൾക്ക് എല്ലാം വളരെയധികം ആവേശകരമായ ഒരു അന്ത്യമായിരുന്നു കുറിക്കപ്പെട്ടത്. ആഴ്സനലിനെ മാഞ്ചസ്റ്റർ സിറ്റി അഞ്ച് ഗോളുകൾക്ക് തച്ചു തകർത്തപ്പോൾ ആൻഫീൽഡിൽ ലിവർപൂളിനെ ചെൽസി സമനിലയിൽ തളച്ചു.
- തോൽവിയിലും ആഘോഷവുമായി ആഴ്സണൽ ആരാധകർ
- 12 വർഷത്തെ കാത്തിരിപ്പിനുശേഷം അവൻ നടത്തിയത് വെറുമൊരു തിരിച്ചുവരവല്ല, ഇനിയങ്ങോട്ട് ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏവർട്ടനും ലെറ്റർ സിറ്റിക്കും ഇന്നലെ വിജയമധുരം നുണയുവാൻ ആയി. അതേസമയം ജർമനിയിൽ ബയേണിന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഹെർത്തയെ തകർത്തു വിടനായി. ഹാട്രിക്കുമായി സൂപ്പർ താരം ലെവൻഡോവ്സ്കിയും ഓരോ ഗോളുകളുമായി തോമസ് മുള്ളറും മുസിയാലയുമാണ് ബയേണിന്റെ വിജയം പൂർത്തിയാക്കിയത്.
നിലവിൽ മൂന്ന് കളിയിൽ നിന്നും ഏഴ് പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജർമൻ ക്ലബ്ബ്. പത്താളുമായി ലിവർപൂളിനെ പിടിച്ചുകെട്ടി ബ്ലൂസിന്റെ മൽസരവും ആവേശം നിറഞ്ഞതായിരുന്നു. പത്ത് പേരായി ചുരുങ്ങിയിട്ടും പ്രതിരോധനിരയുടെ കരുത്തിൽ ലിവർപൂളിനെതിരെ സമനില നേടി ചെൽസി.1-1 ആണ് സ്കോർ.
ജർമൻ യുവതാരം ഹാവേർട്സിലൂടെ ലീഡെടുത്ത ചെൽസി ജയത്തിലേക്ക് കുതിച്ചതാണ്. എന്നാൽ റീസ് ജെയിംസിൻ്റെ പെനാൽറ്റി ബോക്സിലെ ഹാൻഡ്ബോളിന് റഫറി ചുവപ്പ് കാർഡ് കൊടുത്തതോടെ കളി മാറി. തുടർന്ന് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച സല റെഡ്സിന് സമനിലഗോൾ സമ്മാനിച്ചു. പീന്നീട് ക്ലോപ്പും സംഘവും ആഞ്ഞ് പരിശ്രമിച്ചെങ്കിലും ബ്ലൂസ് ഗോൾകീപ്പർ എഡ്വാർഡോ മെൻഡിയെയും ചെൽസി ഡിഫൻസിനെയും മറികടക്കാൻ ലിവർപൂളിനായില്ല.
മറ്റു മൽസരങ്ങളിൽ ബ്രൈറ്റണിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് എവർട്ടൻ തോല്പിച്ചത്. ഡെമാറായി ഗ്രായും കാൽവർട് ലെവിനുമാണ് ഗോൾസ്കോറെർമാർ. വെസ്റ്റ് ഹാമിനോട് ഏറ്റ കനത്തതോൽവി ശേഷം വിജയവഴിയിൽ തിരിച്ചെത്തി ലെസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ ഇന്ന് നോർവിച്ച് സിറ്റിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ലെസ്റ്റർ വീഴ്ത്തിയത്.