ക്രിസ്റ്റ്യാനോ ടീം വിട്ടു പോയതിനുശേഷം കളിച്ച ആദ്യ കളിയിൽ തന്നെ തോൽവി. നേരിടേണ്ടിവന്നു യുവക്ക്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെ പുതുതായി സീരി എ ലേക്ക് സ്ഥാനക്കയറ്റം ചെയ്ത എംപോളി ആണ് കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുവന്റസിന്റെ തോൽവി.
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
- 12 വർഷത്തെ കാത്തിരിപ്പിനുശേഷം അവൻ നടത്തിയത് വെറുമൊരു തിരിച്ചുവരവല്ല, ഇനിയങ്ങോട്ട് ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത…
ആദ്യപകുതിയിലെ ഇരുപത്തൊന്നാം മിനിറ്റിലായിരുന്നു എംപോളിയുടെ ഗോൾ.പക്ഷേ ആദ്യപകുതിയിൽ യുവന്റസ് നല്ല പ്രകടനം കാഴ്ച്ച വെച്ചു എങ്കിലും രണ്ടാം പകുതിയിൽ കളി അത്ര മികച്ചതായിരുന്നില്ല . ഈ സീസണിൽ രണ്ടു കളിയിൽനിന്ന് ആകെ ഒരു പോയിന്റ് മാത്രമേ അല്ലെഗ്രി സംഘത്തിന് നേടാനായത്.ഇനി അടുത്ത മത്സരത്തിൽ നാപോളിയെ ആണ് യുവന്റസ് നേരിടേണ്ടത്.

അതെ സമയം സ്‌പെയിനിൽ റയൽ മാഡ്രിഡ് വിജയ വഴിയിൽ തിരിച്ചെത്തി. ലാലിഗയിൽ ലെവാന്റെക്കെതിരായ സമനിലക്ക് ശേഷം ആണ് സ്പാനിഷ് വമ്പന്മാർ വിജയവഴിയിൽ തിരിച്ചെത്തിയത്. റിയൽ ബെറ്റിസിനെ നേരിട്ട റയൽ മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്.
റയൽ ബെറ്റിസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ കാർവഹാൽ ആണ് റയലിന്റെ വിജയ ഗോൾ നേടിയത്. ബെൻസിമയുടെ അസ്സിസ്റ്റിൽ നിന്നുമായിരുന്നു ഗോൾ പിറന്നത്.മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ലീഗിൽ ഒന്നാമത് ആണ് റയൽ മാഡ്രിഡ് ഇപ്പോൾ .
ഇനി അടുത്ത മത്സരത്തിൽ സെപ്റ്റംബർ 11 ന് സെൽറ്റ വിഗോയെയാണ് ആഞ്ചെലോട്ടിക്കും സംഘത്തിനും നേരിടേണ്ടത്. ഇന്നുമുതൽ കായികലോകത്തെ പരമാവധി എല്ലാ വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കുവാൻ ആവേശം ക്ലബ്ബ് ശ്രമിക്കുന്നതായിരിക്കും ഞങ്ങളെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങളും എങ്ങനെ മെച്ചപ്പെടണം എന്നതിനെപ്പറ്റി നിങ്ങളുടെ നിർദേശങ്ങളും താഴെയുള്ള കമൻറ് ബോക്സിൽ പറയൂ…