രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള ആത്മബന്ധം അവസാനിപ്പിച്ചുകൊണ്ട് ഫുട്ബോളിന്റെ മിശിഹാ പാരീസിലേക്ക് കൂടാരം കേറിയപ്പോൾ മുതൽ ആരാധകർ കാത്തിരിക്കുന്നത് അദ്ദേഹത്തിൻറെ അവതാരത്തിനു വേണ്ടിയാണ്.
- കാത്തിരിപ്പിന് വിരാമം എംബാപ്പെ റയൽ മാഡ്രിഡിൽ തന്നെ…
- ഫ്രഞ്ച് ലീഗിനെതിരെ എംബാപ്പെ, ലീഗിൻറെ നിലവാരമില്ലായ്മ വീണ്ടും ചർച്ചയാകുന്നു.
പാരീസിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിച്ചു കൊണ്ട് മിശിഹയുടെ മാന്ത്രിക പ്രകടനത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ആരാധകരുടെ കാത്തിരിപ്പുകൾക്ക് ഇതാ വിരാമം കുറിക്കപ്പെടുന്നു ഇന്ന് മിശിഹാ പാരീസ് സെൻറ് ജർമൻ ക്ലബ്ബിന് വേണ്ടി പന്ത് തട്ടും.
ഇന്ന് ലീഗിൽ റൈംസിനെ നേരിടാനുള്ള പി എസ് ജി സ്ക്വാഡിൽ ലയണൽ മെസ്സി ഉൾപ്പെട്ടിട്ടുണ്ട്. താരം ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് പോചടീനോ നൽകുന്ന സൂചനകൾ. മെസ്സി മാത്രമല്ല നെയ്മർ, എമ്പപ്പെ എന്നിവരും ഇന്നത്തെ പി എസ് ജി സ്ക്വാഡിൽ ഉണ്ട്.
ഏതു ഫുട്ബോൾ ആരാധകനും ആഗ്രഹിച്ച നെയ്മർ, മെസ്സി, എമ്പപ്പെ ത്രയത്തെ ഇന്ന് കാണാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ കുറച്ചു വിശ്വസിക്കുന്നത്. എമ്പപ്പെ ക്ലബ് വിടണം എന്ന് ആവശ്യപ്പെടുന്നുണ്ട് എങ്കിലും ഇന്ന് എമ്പപ്പെയെ കളിപ്പിക്കാൻ തന്നെയാണ് പി എസ് ജിയുടെ തീരുമാനം.
രണ്ടാഴ്ച മുമ്പ് തന്നെ ലയണൽ മെസ്സി പി എസ് ജിയിൽ എത്തിയിരുന്നു എങ്കിലും മാച്ച് ഫിറ്റ്നസ് തെളിയിക്കാൻ കഴിയാതിരുന്നതോടുകൂടിയാണ് ലയണൽ മെസ്സിക്ക് ഇതുവരെയും കളിക്കാൻ കഴിയാതിരുന്നത്. എന്നാൽ ഇപ്പോൾ മിശിഹാ ഫിറ്റ് ആയിരിക്കുന്നു.
മെസ്സി പാരീസിൽ അരങ്ങേറുമ്പോൾ ഇന്ത്യയിലെ ആരാധകർ നിരാശയിലാണ്. ഇന്നത്തെ മത്സരം ഇന്ത്യയിൽ ഒരു ചാനലും ടെലികാസ്റ്റ് ചെയ്യുന്നില്ല എന്നാണ് റിപ്പോർട്ടുകൾ എങ്കിലും ഇന്ത്യയിൽ Vh1 ൽ ടെലികാസ്റ് ഉണ്ടാകും. ഓൺലൈൻ സ്ട്രീമിങ് വഴി മത്സരം കാണാൻ ആരാധകർക്ക് അവസരമുണ്ട്. ഇന്ന് രാത്രി 12.15നാണ് മത്സരം.