in ,

യുണൈറ്റഡിലേക്ക് മടങ്ങിവരുന്ന ക്രിസ്ത്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് അത്യപൂർവ്വമായ റെക്കോർഡുകൾ

Records Waiting for Ronaldo [Twiter]

ആരെയും അമ്പരപ്പിക്കുന്ന നാടോടിക്കഥകളെക്കാൾ നാടകീയമായി ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ്. തന്നെ താനാക്കിയ ചെകുത്താൻ കോട്ടയിലേക്ക് ചുവന്ന ചെകുത്താൻ മടങ്ങിപ്പോകുമ്പോൾ അവൻറെ ആസുര വീര്യവും ആക്രമണം മനോഭാവവും വീണ്ടും ഉയരുമെന്ന കാര്യത്തിൽ ആർക്കും തന്നെ സംശയം ഇല്ല.

രണ്ടാംവരവിൽ ക്രിസ്ത്യാനോ റൊണാൾഡോയെ അവിടെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകളാണ്. എത്ര റെക്കോർഡുകൾ കൊണ്ട് തുലാഭാരം തൂക്കിയാൽ പോലും തട്ട് താണിരിക്കുന്ന ആരാധക പിന്തുണ അവനവിടെ ലഭിക്കും എന്നത് മറ്റൊരു വസ്തുതയാണ്. എന്നിരുന്നാലും റെക്കോർഡുകൾ പലരും പലതിനും മാധ്യമമായി ഉപയോഗിക്കുന്നതുകൊണ്ട് അതിലേക്ക് കൂടി കണ്ണോടിച്ചു നോക്കണം.

Records Waiting for Ronaldo [Twiter]

രണ്ടാം വരവിൽ ക്രിസ്ത്യാനോ റൊണാൾഡോയെ വളരെ വേഗം കാത്തിരിക്കുന്നത് ആറ് റെക്കോർഡുകളാണ് അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഇതിനോടകം 11 ഫ്രീ കിക്ക് ഗോളുകൾ നേടിയിട്ടുള്ള ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഇനി 7 ഫ്രീകിക്ക് ഗോളുകൾ കൂടി നേടിയാൽ മാഞ്ചസ്റ്ററിന് വേണ്ടി ഏറ്റവും അധികം ഫ്രീ കിക്ക് ഗോൾ നേടിയ ഡേവിഡ് ബെക്കാമിന്റെ റെക്കോർഡ് തകർക്കാം.

യുണൈറ്റഡിൽ പണ്ട് കളിച്ചതിനേക്കാൾ ബോക്സിൽ അപകടകാരിയാണ് ഇന്നത്തെ ക്രിസ്ത്യാനോ റൊണാൾഡോ. അതുകൊണ്ടുതന്നെ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം എന്ന റെക്കോർഡ് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. 32 ഗോളുകൾ ആണ് നിലവിലെ റെക്കോർഡ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരം ക്രിസ്ത്യാനോ റൊണാൾഡോക്ക് വന്നിരിക്കുന്നു. ഇതിനോടകം തന്നെ രണ്ടു തവണ ആ പുരസ്കാരം നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഒപ്പം
നിൽക്കുന്നവരെ ഒരു തവണ കൂടി ആ പുരസ്കാരം നേടുവാൻ കഴിഞ്ഞാൽ അദ്ദേഹത്തിനു പിന്നിലാക്കാം.

പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന പ്രായത്തിൽ ഹാട്രിക് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കാനും ഒരു മാസത്തിൽ ഏറ്റവും കൂടുതൽ തവണ ഗോൾ സ്കോർ ചെയ്ത താരമെന്ന റെക്കോഡും സ്വന്തമാക്കാനും ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഒരു സുവർണാവസരം തന്നെയാണ് ഇത്. അതിനെല്ലാം ഉപരിയായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുമ്പോൾ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുന്ന ക്രിസ്ത്യാനോ റൊണാൾഡോയിലേക്ക് ബാലൻ ഡി ഓർ പുരസ്കാരവും എത്തിയേക്കാം.

ഇന്ന് പാരീസിൽ മിശിഹാ അവതരിക്കുന്നു പക്ഷേ ആരാധകർക്ക് നിരാശ മാത്രം…

ഫുട്ബോൾ ലോകത്തിന് അഭിമാനമായി അർജൻറീന താരങ്ങൾ, ചങ്കൂറ്റത്തിന് കൈയ്യടിച്ചു ഫുട്ബോൾ ലോകം