ഫുട്ബോൾ ആരാധകർക്ക് ഏറെ അഭിമാനം തോന്നുന്ന നിലപാടാണ് അർജൻറീനതാരങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഫുട്ബോളിനെ പ്രൊഫഷണലിസം ബാധിച്ചു തുടങ്ങിയ കാലം മുതൽ ക്ലബ്ബുകളുടെ ചൊൽപ്പടിക്ക് നിൽക്കാൻ ആയിരുന്നു ഭൂരിഭാഗം താരങ്ങൾക്കും വിധി. താരങ്ങളുടെ വ്യക്തി താല്പര്യങ്ങൾക്കും ദേശീയതയ്ക്കും യാതൊരു വിലയും പല ക്ലബ്ബുകളും കൽപ്പിച്ചിരുന്നില്ല.
- സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്ക് മെസ്സി പോയതിനു പിന്നാലെ അടുത്ത തിരിച്ചടി
- ഇന്ന് പാരീസിൽ മിശിഹാ അവതരിക്കുന്നു പക്ഷേ ആരാധകർക്ക് നിരാശ മാത്രം…
- മെസ്സി ഇല്ലാതെ ബാഴ്സലോണയ്ക്ക് കൂടുതൽ നന്നായി കളിക്കാം എന്ന് തെളിയിച്ചു
പല മേജർ ട്രോഫി ടൂർണ്ണമെൻറ്കളിൽ പോലും താരങ്ങളെ വിട്ടുകൊടുക്കാത്ത ശാഠ്യം കാണിച്ച ക്ലബ്ബുകളും ഉണ്ട്. ബ്രസീലിനേയും അർജൻറീനയെയും പോലെയുള്ള പല മുൻനിര രാജ്യങ്ങൾക്കും അവരുടെ ഏറ്റവും മികച്ച താരങ്ങളെ ക്ലബ്ബുകളുടെ ശാട്യം മൂലം വിട്ടു കിട്ടാതിരുന്ന ചരിത്രമുണ്ട്.
ബ്രസീലിന്റെയും അർജൻറീനയുടെയും താരങ്ങളെ മേജർ ടൂർണമെൻറ്കൾക്കും പോലും വിട്ടു നൽകാതിരുന്ന ക്ലബ്ബുകളുടെ ശാഠ്യം പലകുറി വിമർശനങ്ങൾക്ക് വിധേയമായതാണ്. സ്വന്തം രാജ്യം ജന്മംനൽകിയ പ്രതിഭാധനരായ താരങ്ങൾ ഉണ്ടായിട്ടും രണ്ടാംനി താരങ്ങളുമായി തോറ്റു മടങ്ങേണ്ട ഗതികേട് വന്ന രാജ്യങ്ങൾ നിരവധിയാണ്.
ലയണൽ മെസ്സിയെ പോലെയുള്ള അർജൻറീനയുടെ സൂപ്പർതാരങ്ങൾ ക്ലബ്ബുകളുടെ ഇത്തരത്തിലുള്ള ദുശ്ശാഠ്യം പലതവണ അനുഭവിച്ചതാണ്. അതിൽനിന്ന് മാറി ദേശീയതയ്ക്ക് കൂടുതൽ നൽകുവാൻ അർജൻറീന താരങ്ങൾ ഒന്നടങ്കം തീരുമാനമെടുത്തു കഴിഞ്ഞു. ഇതിൻറെ ആദ്യ സൂചന നൽകിയത് ലയണൽ മെസ്സി ആയിരുന്നുവെങ്കിലും ഇപ്പോൾ മറ്റുതാരങ്ങൾ ആണ് അത് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്.
പി എസ് ജിയുമായി കരാർ ഒപ്പിട്ട ലയണൽ മെസ്സി പ്രതികരിച്ചത് ക്ലബ്ബിൻറെ താൽപര്യത്തിനേക്കാൾ രാജ്യത്തിൻറെ താൽപര്യത്തിന് ആയിരിക്കും കൂടുതൽ പ്രാധാന്യം നൽകുക എന്നത് വ്യക്തമാകുന്ന തരത്തിൽ ആയിരുന്നു. ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന അർജൻറീന താരങ്ങളായ എമിലിയാനോ മാർട്ടിനസ് ഭൂമി ഇന്ത്യ lo celso ക്രിസ്ത്യൻ പ്രമേയ റോ എന്നിവർ ക്ലബ്ബുകളുടെ തീരുമാനം ലംഘിച്ചുകൊണ്ട് രാജ്യത്തിനായി കളിക്കാൻ പോവുകയാണ് എന്ന് വ്യക്തമാക്കി ഇതിൻറെ പ്രത്യാഘാതം എങ്ങനെ ആയിരിക്കും എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം