in

ഋഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനുമുൻപ് ഇതുകൂടി ആലോചിക്കണം

Rishabh Pant in WTC [Twiter]

ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നേരിട്ട പരാജയത്തെ തുടർന്ന് വിമർശകരിൽ പലരും പന്തിനെതിരെ വാൾ എടുക്കുകയാണ്. പക്ഷെ ശരിക്കും പന്ത് വിമർശനത്തിന് അർഹനാണോ? അതോ വിമർശനത്തിനു് അതീനാണോ? ആവേശം ക്ലബ്ബ് ഫാൻസ് സോണിൽ ഗിരി ശങ്കർ എഴുതുന്നു.

സീരീസിൽ ആവറെജ് ബാറ്റിംഗ് കാഴ്ചവച്ച പന്തിനെ ഒഴിവാക്കണോ എന്നൊക്കെ ചർച്ചകൾ വരുന്നുണ്ട്. സത്യം ആണ് പന്ത്നു നന്നായി കളിക്കാൻ കഴിയുന്നില്ല. ടോപ് ഓർഡറിൽ മിനിമം രണ്ടു പേരും മിഡിൽ ഓർഡറിൽ ആദ്യം വരുന്ന രണ്ടു പേരും കുളം ആക്കുന്നത് കാരണം പന്തിനു സ്വാഭാവിക കളി പുറത്തെടുക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.

Fans roast Rishabh Pant for slow batting against RCB
റിഷഭ് പന്ത്. (SPORTZPICS)

ഏഴാമത് വരുന്ന ജഡേജയ്ക്കും ഇതേ പ്രശ്നം ഉണ്ട്.ലാസ്റ്റ് റെക്കോഗ്നൈസ്ഡ് പെയർ ആണ് ഇവർ. മുട്ടാനും പറ്റില്ല അടിക്കാനും പറ്റില്ല എന്ന അവസ്ഥയിൽ എങ്ങനെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാൻ ആണ്. ബാറ്റിംഗ് ഓർഡർ ഷഫിൾ ചെയ്താൽ ഇതിനു ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയും. അതിനു രവി മാമൻ ഉറക്കം തൂങ്ങി ഇരുന്നാൽ പോരാ.

ഇത്രേം പ്രശ്നം ഉണ്ടായിട്ടും ബാറ്റിംഗ് ഓർഡർ പോലും മാറ്റാൻ ശ്രമിക്കാതെ കുത്തിയിരിക്കുന്ന കോച്ചും ക്യാപ്റ്റനും വിമർശനം അർഹിക്കുന്നു. രണ്ടാം ടെസ്റ്റിലെ ഷാമി കൊണ്ടുവന്ന വിജയം ദോഷം ആയി മാറി.

നമ്മളും ഉത്തരവാദി ആണ്. ആരെങ്കിലും വിമർശിച്ചാൽ പാൽക്കുപ്പി എന്നൊക്കെ പറയാതെ കളി ബോയ്‌കോട്ട് ചെയ്യേണ്ടത് ആണ്. ഇവന്മാർ എൻഡോഴ്സ് ചെയ്യുന്ന പ്രോഡക്റ്റ്സ് ഉം. അപ്പൊ മര്യാദയ്ക്ക് ഉത്തരവാദിത്വത്തോടെ ഇറങ്ങും.

ഫുട്ബോൾ ലോകത്തിന് അഭിമാനമായി അർജൻറീന താരങ്ങൾ, ചങ്കൂറ്റത്തിന് കൈയ്യടിച്ചു ഫുട്ബോൾ ലോകം

റയൽ മാഡ്രിഡിന്റെ നീക്കങ്ങൾ കണ്ട് ബാഴ്സലോണ പേടിച്ചു വിറക്കുന്നു…