in , ,

റയൽ മാഡ്രിഡിന്റെ നീക്കങ്ങൾ കണ്ട് ബാഴ്സലോണ പേടിച്ചു വിറക്കുന്നു…

Real Madrid's move for Kylian Mbappe is Barcelona's worst nightmare [Mail online sports]

ലയണൽ മെസ്സി ബാഴ്സലോണ വിട്ടു PSGയിലേക്ക് പോയതിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും, ഇപ്പോൾ അവരുടെ ബദ്ധവൈരികളായ റയൽമാഡ്രിഡ് നടത്തുന്ന നീക്കങ്ങൾ അവരെ പേടിപ്പിക്കുകയാണ്. എന്നാൽ ബാഴ്സലോണയുടെ ഭാവിയെ കുറിച്ച് ഓർത്ത് അവർക്ക് സംശയമില്ല.

ദീർഘകാല ഭാവി എടുത്തു നോക്കുകയാണെങ്കിൽ ബാഴ്സലോണ ശക്തമായ ടീം തന്നെയാണ്. ആൻസു ഫാത്തിയെയും പെഡ്രിയെയും പോലെ പ്രതിഭാധനരായ താരങ്ങൾ ഇപ്പോൾ ബാഴ്സലോണ നിരയിലുണ്ട്. അവരെ കൂടാതെ ബാഴ്സലോണ അക്കാദമി ലാ മാസിയയിലും നിരവധി താരങ്ങളുണ്ട്.

Real Madrid’s move for Kylian Mbappe is Barcelona’s worst nightmare [Mail online sports]

ലയണൽ മെസ്സി ടീം വിട്ടുപോയപ്പോഴും ബാഴ്സലോണ ഇത്രയധികം ആശങ്കാകുലരായിരുന്നില്ല എന്നാൽ പുതിയ റയൽ മാഡ്രിഡ് നീക്കങ്ങൾ ബാഴ്സലോണയെ പേടിപ്പിക്കുകയാണ്. എംബപ്പേ എന്ന ഫ്രഞ്ച് യുവതാരം റയൽമാഡ്രിഡ് നിരയിൽ എത്തിക്കഴിഞ്ഞാൽ അദ്ദേഹത്തിനെ ബാഴ്സലോണയ്ക്ക് നിയന്ത്രിക്കുവാൻ കഴിയില്ല.

കൊടുങ്കാറ്റിന്റെ വേഗത്തിൽ എതിർ പ്രതിരോധത്തിനെ പിളർന്നു കൊണ്ട് മുന്നിലേക്ക് കയറാനുള്ള എംബപ്പേയുടെ കഴിവ് പ്രശസ്തമാണ്. താരത്തിൻറെ പ്രായവും ബാഴ്സലോണയും ഭയപ്പെടുത്തുന്നുണ്ട്. ഇളകിയാടുന്ന ബാഴ്സലോണയുടെ പ്രതിരോധത്തിനെ തച്ചുതകർക്കാൻ എംബപ്പേയുടെ വേഗത്തിന് കഴിയും.

ആൻസു ഫാത്തിയെയും പെഡ്രിയെയും പോലെ പ്രതിഭാധനരായ താരങ്ങൾ ഇപ്പോൾ ബാഴ്സലോണ നിരയിലുണ്ട് എന്ന വസ്തുത കാറ്റലോണിയൻ ടീമിന് ഒട്ടും ആശ്വാസം പകരുന്നില്ല. കാരണം അവർ എംബപ്പേയോളം അപകടകാരികളായി മാറണമെങ്കിൽ ഇനിയും കാലം ഒരുപാട് വേണം.

ഋഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനുമുൻപ് ഇതുകൂടി ആലോചിക്കണം

ക്രിസ്ത്യാനോ റൊണാൾഡോ എത്തിയനുപിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് രൂക്ഷ വിമർശനം…