ക്രിസ്ത്യാനോ റൊണാൾഡോ എത്തിയനുപിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ താരവും ഫുട്ബോൾ വിദഗ്ധനുമായ റോയ് കീൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരക്ക് നേരെയാണ് വിമർശനം.
- 12 വർഷത്തെ കാത്തിരിപ്പിനുശേഷം അവൻ നടത്തിയത് വെറുമൊരു തിരിച്ചുവരവല്ല, ഇനിയങ്ങോട്ട് ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത…
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
- ഫുട്ബോൾ ലോകത്തിന് അഭിമാനമായി അർജൻറീന താരങ്ങൾ, ചങ്കൂറ്റത്തിന് കൈയ്യടിച്ചു ഫുട്ബോൾ ലോകം
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരക്ക് ക്രിയാത്മകത ഇല്ല എന്നാണ് അദ്ദേഹത്തിൻറെ വിമർശനം. പ്രതീക്ഷിച്ചതുപോലെ ഭാവനാസമ്പന്നമായ ഒരു നീക്കം പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് എസിയുടെ മധ്യനിരയിൽ നിന്നും തനിക്ക് കാണുവാൻ കഴിയുന്നില്ല എന്ന് അദ്ദേഹം പറയുന്നു. അതില്ലാതെ മുന്നേറ്റത്തിൽ ആരു വന്നിട്ടും കാര്യമില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ ഫ്രഞ്ച് മിഡ്ഫീൽഡർ ആയ പോൾ പോഗ്ബ പ്രതീക്ഷിക്കുന്നതിൽ നൂറിലൊരംശം പ്രകടനം പോലും കളിക്കളത്തിൽ കാഴ്ചവെക്കുന്നത് കാണുന്നില്ല എന്ന് അദ്ദേഹം പറയുന്നു. പോഗ്ബ എതിരാളികൾക്ക് പലപ്പോഴും സൈഡ് ആയി മാറുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
പോർച്ചുഗീസ് മിഡ്ഫീൽഡർ ആയ ബ്രൂണോ ഫെർണാണ്ടസ് വളരെ ചെറിയ കാലം കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ തൻറെ പ്രതിഭാസമ്പന്നത മധ്യനിരയിൽ കാഴ്ചവച്ചെങ്കിലും ഇപ്പോൾ അദ്ദേഹം തൻറെ ക്ലാസ്സിൽ നിന്നും അകന്നു മാറി എന്ന് റോയ് കീൻ ചൂണ്ടിക്കാണിക്കുന്നു.
കിരീടപ്പോരാട്ടത്തിൽ ചെകുത്താന്മാരുടെ എതിരാളികളായ ടീമുകൾക്ക് എല്ലാം കരുത്തുറ്റ ഒരു മധ്യനിര ഉണ്ട് ലിവർപൂൾ നിരയിൽ തിയാഗോയും ജോർഡാൻ ഹെൻഡേഴ്‌സ്സണും ജെയിംസ് മിൽനറും ഉള്ളപ്പോൾ ചെൽസിയിൽ ജോർജീഞ്ഞോയും കാന്റെയും ആണ്, യുണൈറ്റഡ് മധ്യനിര ക്രിയാത്മകമായില്ലെങ്കിൽ മുൻ സീസണുകളിൽ പോലെ ഇത്തവണയും കിരീടപ്പോരാട്ടത്തിൽ വീഴും,