യൂറോപ്പ്യൻ ട്രാൻസ്ഫർ വിപണിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുഴങ്ങിക്കേൾക്കുന്ന ഏറ്റവും വലിയ സംശയങ്ങളിൽ ഒന്നിന് ഇതോടെ വിരാമം കുറിക്കപ്പെട്ടു കഴിഞ്ഞു. ഫ്രഞ്ച് ക്ലബ് പാരീസ് സെൻറ് ജർമന്റെ യുവ സൂപ്പർതാരം റയൽമാഡ്രിഡ് എഫ് സിയിലേക്ക് പോവുകയാണ്.
- ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയുമായി കാരറിലെത്തി, ഹൃദയം തകർന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.
- മെസ്സിയുടെയും റൊണാൾഡോയുടെയും കാലം കഴിഞ്ഞു ഇനി ഇവർ ഭരിക്കും ലോക ഫുട്ബോൾ…
- മാഞ്ചസ്റ്റർ സിറ്റിക്ക് ക്രിസ്ത്യാനോ റൊണാൾഡോയെ വേണം, സിറ്റി വാഗ്ദാനം ചെയ്യുന്ന പ്രതിഫലവും കരാർ വ്യവസ്ഥകളും ഇങ്ങനെ…
ഫ്രഞ്ച് ക്ലബ്ബിൽ എത്തിയ നാൾ മുതൽ തന്നെ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ഈ ഫ്രഞ്ച് യുവ നടത്തിക്കൊണ്ടിരുന്നത്. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ കളിക്കുക എന്നത് തൻറെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായിരുന്നു എന്ന് അദ്ദേഹം വളരെക്കാലം മുൻപേ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരം ആയിട്ടാണ് കെയ്‌ലിൻ എംബപ്പേ എന്ന ഫ്രഞ്ച് യുവതാരം സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് എത്തുന്നത്. റയൽ മാഡ്രിഡിന്റെ അവസാന ബിഡിൽ 170 മില്യൺ യൂറോയുടെ കൂറ്റൻ തുകയാണ് സമർപ്പിച്ചിരിക്കുന്നത്. അതിനു പുറമേ പത്തു മില്യണിന്റെ അനുബന്ധ തുകയും അവർ കൂട്ടിച്ചേർത്തിട്ടുണ്ട്.
താരവുമായ ഉള്ള കരാർ അവസാനിക്കുവാൻ നാമമാത്രമായ കാലാവധി ഉള്ളപ്പോൾ ഫ്രഞ്ച് ക്ലബ്ബിന് ഇത്ര വലിയ ഒരു തുക ലഭിക്കുന്നത് വളരെ വലിയ ഒരു നേട്ടമാണ്. പി എസ് ജിയിൽ തന്റെ ഡ്രസിംഗ് റൂമിലെ സഹോദരങ്ങളോടും താൻ റയൽ മാഡ്രിഡിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എംബപ്പേ പറഞ്ഞിരുന്നു.
സമീപകാല ചരിത്രത്തിൽ റയൽമാഡ്രിഡ് സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് താരത്തിനെ സ്വന്തമാക്കിയത്. താരതമ്യേന വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്രയധികം പ്രഹരശേഷിയുള്ള ഒരു സ്ട്രൈക്കറെ ടീമിൽ എത്തിക്കുന്നത് ഏതു ടീമിനും ഒരു സ്വപ്നം തന്നെയാകും.