in ,

മെസ്സിയുടെയും റൊണാൾഡോയുടെയും കാലം കഴിഞ്ഞു ഇനി ഇവർ ഭരിക്കും ലോക ഫുട്ബോൾ…

Lionel Messi & Cristiano Ronaldo [SportBible]

ഒരു പതിറ്റാണ്ടിലേറെ ലോക ഫുട്ബോളിനെ അടക്കി ഭരിച്ച 2 അതികായന്മാരുടെ പ്രതാപകാലം അസ്തമിച്ചിരിക്കുന്നു, അതേ മെസ്സിയും റൊണാൾഡോയും പതിയെ വിസ്‌മൃതിയയിലേക്ക് പോയി കൊണ്ടിരിക്കുന്നു…… ഇനി വാരാൻ പോകുന്നത് എംബാപ്പയുടെയും ഹാലണ്ടിന്റേയും നാളുകൾ ആണ്…….

എംബപ്പേ ചെറുപ്രായത്തിൽ തന്നെ ലോക കപ്പിൽ മുത്തമിട്ടു തന്റെ വരവറിയിച്ചെങ്കിലും……കിരീട നേട്ടങ്ങളിൽ ഗർവ് പറയാനില്ലാത്ത നോർവീജിയൻ താരം ഏർലിങ് ഹലാണ്ടിന് അവസരങ്ങളുടെ വലിയ ലോകം തന്നെ മുന്നിലുണ്ട് ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി തന്റെ പാത മുദ്രകൾ ആഴത്തിൽ പതിപ്പിച്ചു കഴിഞ്ഞു ഈ യുവ താരം.

Erling Haaland’s Dad Reacts As Jadon Sancho’s Move To Manchester United [daily mail]

അവൻറെ പാദമുദ്രകവൾക്ക് ആരും കൊതിക്കുന്ന വലിപ്പമുണ്ടായിരുന്നു എങ്കിലും ആരും കൊതിപ്പിക്കുന്ന ആ കനക കിരീടത്തിലേക്കുള്ള ദൂരം എളുപ്പമല്ല എന്ന യാഥാർത്ഥ്യം അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു……. വലിയ ക്ലബ്ബുകളിലേക്ക് ചേക്കേറി വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് നമുക്കും ആശംസിക്കാം.

വെറും 14 മാച്ചുകളിൽ നിന്നും 20 ഗോളുകൾ നേടി ചാമ്പ്യൻസ് ലീഗ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച ഈ നോർവീജിയൻ അത്ഭുത പ്രതിഭക്ക്‌ മുന്നിൽ ചാമ്പ്യൻസ് ലീഗ് മുട്ട് മടക്കുന്ന സുദിനത്തിനായി കാത്തിരിക്കാം……

വലിയ നേട്ടങ്ങളിലേക്ക് അവൻ കാൽ വച്ച് നടന്നു തുടങ്ങിയിട്ടുണ്ട്. പ്രതിഭകളെ ഇതിഹാസങ്ങൾ ആക്കി വിറ്റഴിക്കുന്ന വെറുതെ ഡോർട്ട് മുണ്ടിൽ നിന്നും താരം ഉടനെതന്നെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയേക്കാം എന്നിരുന്നാലും അദ്ദേഹത്തിൻറെ ഫുട്ബോൾ ഭാവി ശോഭനം ആണ് ഭാവിയിലെ ഫുട്ബോൾ അദ്ദേഹത്തിൻറെ കാലുകളിലൂടെ നമുക്ക് ആസ്വദിക്കാം.

കോഹ്‌ലിക്ക് ഇതൊരു സുവർണാവസരമാണ് പലതും തെളിയിക്കാൻ

കാത്തിരിപ്പിന് വിരാമം എംബാപ്പെ റയൽ മാഡ്രിഡിൽ തന്നെ…