ഫുട്ബോൾ ട്രാൻസ്ഫർ ചരിത്രത്തിൻറെ അധ്യായങ്ങളിൽ ഒരുപക്ഷേ ഇതാദ്യമായിരിക്കും ഒരു താരം സ്വന്തം വില കണ്ട് കണ്ണ് തള്ളി നിൽക്കുന്നത്. നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും വിസ്ഫോടന ശേഷിയുള്ള യുവതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ താരമായ ഏർലിംഗ് ഹലാണ്ട്.
താരത്തിൻറെ പ്രതിഭ അളന്നു വച്ചതു പോലെ തന്നെയാണ് ലോകമെമ്പാടുമുള്ള ക്ലബ്ബുകൾ അദ്ദേഹത്തിനായി മുറവിളി കൂട്ടുന്നത്. മോഹിപ്പിക്കുന്ന വമ്പൻ തുക കളുമായി നിരവധി ക്ലബ്ബുകൾ ബൊറൂസിയസിയുടെ വാതിലിൽ മുട്ടുകയാണ് താരത്തിനു വേണ്ടി. എന്നാൽ ഡോർട്ട്മുണ്ട് താരത്തിന് ഇട്ടിരിക്കുന്ന വില വളരെ ഭീമമാണ്.
മറ്റാരും താരത്തിനെ വാങ്ങിക്കരുത് എന്ന ലക്ഷ്യത്തോടു കൂടി തന്നെയാകണം ജർമൻ ക്ലബ്ബ് ഇത്രവലിയ ഒരു വില താരത്തിന് ഇട്ടിരിക്കുന്നത്. എങ്കിലും ക്ലബ്ബുകൾ വിടാതെ പിന്തുടരുകയാണ് തരത്തിനായി, കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ഞെരുക്കത്തിൽ ക്ലബ്ബുകൾ വലയുന്ന സാഹചര്യത്തിൽ ആണ് ഈ വില എന്നത് ഓർക്കണം.
ചാമ്പ്യൻസ് ലീഗ് വിജയത്തോടുകൂടി പഴയ പ്രൗഢിയിലേക്ക് ഉയർന്നുവന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി ആണ് താരത്തിനെ റാഞ്ചാൻ തയ്യാറായി നിൽക്കുന്ന ക്ലബ്ബുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ചെൽസി പരിശീലകനായ തോമസ് ട്യൂഷൽ ഏതുവിധേനയും യുവ താരത്തിനെ തൻറെ ടീമിൽ എത്തിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
താരത്തിനായി ചെൽസി ഒടുവിൽ വാഗ്ദാനം ചെയ്ത തുക കണ്ടു കണ്ണുതള്ളിയിരിക്കുകയാണ് ഏർലിംഗ് ഹലാണ്ട്. 175 മില്യൺ യൂറോയാണ്. ചെൽസി ഈ യുവ താരത്തിനായി ജർമൻ ക്ലബ്ബിന് വാഗ്ദാനം ചെയ്തിരിക്കുന്നത്
എന്നാൽ ഈ ഭീമമായ തുക കണ്ട് താരം അത്ഭുതപ്പെടുകയാണ് താരം. ഞാൻ വിശ്വസിക്കുന്നത് ഇത് വെറും ഒരു റൂമർ ആണെന്നാണ് ഇത്രയും വളരെ വലിയ ഒരു തുക ഒരു താരത്തിനു വേണ്ടി ചിലവഴിക്കുന്നത് തനിക്ക് വിശ്വസിക്കാൻ പോലും ആകുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്നതുപോലെ തന്നെ ആയിരിക്കും ഏർലിങ്ങിന്റെ കാര്യവും ലോകമെമ്പാടുമുള്ള ക്ലബ്ബുകൾ താരത്തിനായി നെട്ടോട്ടമോടുമ്പോൾ അദ്ദേഹം അതറിയുന്നില്ലേ….