in

കടൽ കടന്നെത്തുന്ന സ്നേഹവുമായി റോബർട്ടോ കാർലോസ്

Roberto Carlos [Getwallpapers]

കാൽപന്തുകളി ബ്രസീലിയൻ ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ബ്രസീലിയൻ തെരുവുകളിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയുടെയും നിശ്വാസത്തിൽ പോലും ഫുട്ബോളിന്റെ ഗന്ധമുണ്ടായിരിക്കും അവരുടെ കാലുകളിൽ ജന്മസിദ്ധമായി സാമ്പാ നൃത്തച്ചുവടുകൾ കുടിയേറും അങ്ങനെ ട്രിബ്ലിങ് എന്നത് എന്നത് ഒരു കലയായി മാറും.

ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന ബ്രസീലിയൻ താരങ്ങൾക്കും ഒരു സവിശേഷതയുണ്ട് നല്ലത് എവിടെക്കണ്ടാലും അതിനെ അംഗീകരിക്കുവൻ ഒരു വലിയ മനസ്സ് അവർക്കുണ്ട് , ഒപ്പം പ്രോത്സാഹിപ്പിക്കുവാനും

പലപ്പോഴും പല താരങ്ങളും സ്വന്തം രാജ്യത്തിൻറെ പേരിൽ സ്വാർത്ഥർ ആകുമ്പോൾ ഫുട്ബോളിൽ മികച്ചതിനെ എന്നും അഭിനന്ദിക്കാൻ ബ്രസീലിയൻ താരങ്ങൾ മറന്നിട്ടില്ല. ബ്രസീലിയൻ താരങ്ങൾ മാത്രമല്ല ഒരു വിധം ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ മുഴുവൻ കാര്യവും ഇതൊക്കെ തന്നെയാണ്.

Roberto Carlos [Getwallpapers]

ബ്രസീലിയൻ ഫുട്ബോൾ ലോകത്തിനു സമ്മാനിച്ച ഒരു അമൂല്യ താരമാണ് റോബർട്ടോ കാർലോസ് അദ്ദേഹത്തിൻറെ ഇടിമിന്നൽ പോലെയുള്ള ഫ്രീ കിക്കുകൾ ആരെയും വിറപ്പിക്കുന്നത് ആയിരുന്നു. ദിശമാറി ഗോൾവല ചുംബിക്കുന്ന
ഫ്രീകിക്കുൾ ശാസ്ത്രത്തിന് പോലും വിശദീകരിക്കാൻ കഴിയാത്ത വിധം അത്ഭുതം നിറഞ്ഞതാണ്

ഇംഗ്ലീഷ് താരം ലൂക്ക് ഷായെ ഇപ്പോൾ കണക്കറ്റ് അഭിനന്ദിച്ചിരിക്കുകയാണ് അതെ റോബർട്ടോ കാർലോസ്. കഴിഞ്ഞ യൂറോക്കപ്പിൽ വളരെ മികച്ച പ്രകടനം ആയിരുന്നു ലൂക്ക് കാഴ്ചവച്ചത്
അദ്ദേഹത്തിൻറെ ഇതേ പ്രകടന നിലവാരം തുടർന്നു കൊണ്ടിരിക്കണം എന്നാണ് റോബർട്ടോ കാർലോസ് ആഗ്രഹിക്കുന്നത്.

ഈ പ്രകടനം കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞാൽ ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളായിരി ലൂക്ക് ഷാ വളർന്നു വരുമെന്ന് കൂടി അദ്ദേഹം പറഞ്ഞു. സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചശേഷം ഇന്ത്യൻ സൂപ്പർ ലീഗിലൂടെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും അദ്ദേഹത്തിൻറെ ഫുട്ബോൾ വിരുന്ന് അദ്ദേഹം അനുഭവവേദ്യം ആക്കിയിട്ടുണ്ട്.

ഇപ്പോൾ കളിയെഴുത്തും കളിപറയലും ഒക്കെയായി ഫുട്ബോളിൽ അദ്ദേഹം സജീവമാണ്.

Borussia Dortmund 3-1 ​Mainz.

സ്വന്തം വില കണ്ട് കണ്ണ് തള്ളി ഏർലിംഗ് ഹലാണ്ട്.

ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി പത്തോളം താരങ്ങൾക്ക് കളിക്കാൻ കഴിയില്ല