കോവിഡ്-19 മൂലമുള്ള പ്രതിസന്ധി ഇത്ര രൂക്ഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബാധിക്കും എന്ന് ഒരിക്കലും ഒരാൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരങ്ങൾ അവസാനിച്ചു ട്വൻറി 20 പരമ്പര തുടങ്ങവെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിലേക്ക് കുതറി വീണത്.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ പ്രധാന താരമാണ് മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടറായ കുണാൽ പാണ്ടിയ. എന്നാൽ കഴിഞ്ഞദിവസം താരത്തിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൂടിയാണ് കാര്യങ്ങൾ കുഴങ്ങി മറിഞ്ഞത്.
താരവുമായി എട്ടോളം താരങ്ങൾ സമ്പർക്കം പുലർത്തിയിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം. ഈ താരങ്ങളുടെ പരിശോധന കഴിഞ്ഞപ്പോൾ അവർക്ക് കോവിഡ വൈറസ് ബാധ നെഗറ്റീവ് ആയിട്ടാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നിരുന്നാലും കൂടുതൽ റിസ്ക്കുകൾ എടുക്കുവാൻ ഇന്ത്യൻ ടീം മാനേജ്മെൻറ് തയ്യാറാവുന്നില്ല പാണ്ഡ്യയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എട്ടുപേരേയും കളത്തിലിറങ്ങാൻ ടീം അനുവദിക്കുന്നതല്ല. ഇതോടെ ചുരുക്കത്തിൽ 9 താരങ്ങളുടെയെങ്കിലും സേവനം നഷ്ടമാകും എന്ന് ഏതാണ്ട് ഉറപ്പായി.
ഇന്ത്യയുടെ ട്വന്റി 20 മത്സരങ്ങൾ ഇതോടു കൂടി നീട്ടി വക്കുവാനും തീരുമാനമായി. നിലവിലെ സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാനിരിക്കവേ സുപ്രധാന താരങ്ങൾ കോവിഡിന്റെ പിടിയിലകപ്പെട്ടത് ഐപിഎൽ നടത്തിപ്പിനെയും സാരമായി ബാധിച്ചേക്കാം.