മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ കാലഘട്ടമാണ്. കാത്തിരിപ്പിനൊടുവിൽ ഫ്രഞ്ച് താരം റാഫേൽ വരാനെ ഔദ്യോഗികമായി ചെകുത്താൻ കോട്ടയിലേക്ക് കുടിയേറി കഴിഞ്ഞു. 42 മില്യൺ യൂറോ എന്ന തുകയ്ക്കാണ് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ നിന്നും ഈ ഫ്രഞ്ച് താരം എത്തുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറെക്കാലമായി വളരെ വലിയ തലവേദനയായിരുന്നു അവരുടെ ഇളകിയാടുന്ന പ്രതിരോധം. ആ പ്രതിരോധത്തിന് അരക്കിട്ടുറപ്പിക്കുന്നതാണ് ഈ നീക്കം.
ഹാരി മിഗ്വയർക്ക് പങ്കാളിയായാണ് റാഫേൽ വരാനെ എത്തുന്നത്.
115 മില്യണിന്റെ വമ്പൻ ട്രാൻസ്ഫർ ആണ് ഈ ചെറിയ കാലയളവിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടപ്പിലാക്കിയത്. 73 മില്യണിന്റെ ചിലവിൽ ജർമൻ ക്ലബ്ബിൽ നിന്നും ജാഡൻ സാഞ്ചോയെ എത്തിച്ചതിന് പിന്നാലെയാണ് 42 മില്യൻ
മില്യൺ ചിലവഴിച്ചു സ്പാനിഷ് തലസ്ഥാനത്തു നിന്നും റാഫേൽ വരാൻ എന്ന പ്രതിരോധഭടനെ ഇറക്കിയിരിക്കുന്നത്.
താരങ്ങളെ വിലപേശി വാങ്ങുന്നതിൽ മഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ പുരോഗമിച്ചു എന്നു വേണം നമുക്ക് നിലവിലെ സാഹചര്യങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ. യൂണൈറ്റഡിന്റെ ആരാധകർ തങ്ങളുടെ മാനേജ്മെൻറ് നടത്തുന്ന തെറ്റായ ട്രാൻസ്ഫർ നയങ്ങൾക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
ആ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടുവെന്നാണ് നിലവിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ഭൂതകാല പ്രൗഢിയിലേക്ക് ചെകുത്താന്മാരെ കൈപിടിച്ചുയർത്തുന്ന ഒരുപറ്റം താരങ്ങളുമായി അവർ അടുത്ത സീസണിനെ വരവേൽക്കുകയാണ്. കിരീടങ്ങളിൽ കുറഞ്ഞ ഒന്നും ഇനി മഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നില്ല.