in

ഇപ്പോൾ റയൽമാഡ്രിഡ് ആരാധകരുടെ ചിന്ത എന്തായിരിക്കും, ഏതാണ്ട് ഇതുപോലെയാകും

Ramos and Varane

റയൽ മാഡ്രിഡ് പ്രതിരോധത്തിലെ ഉരുക്ക് കോട്ടകൾ ആയിരുന്ന സെർജിയോ റാമോസും റാഫേൽ വരാനയും ടീം വിട്ടതോടുകൂടി എത്രയൊക്കെ മറച്ചു പിടിച്ചാലും റയൽമാഡ്രിഡ് ആരാധകർക്കിടയിൽ ചെറുതായെങ്കിലും ഒരു ആശങ്ക ഉണ്ടായിരിക്കും. ഈ അവസരത്തിൽ ഒരു റയൽമാഡ്രിഡ് ആരാധകന്റെ ആത്മഗതം എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ അതിപ്രകാരമായിരിക്കും.

ബാക്കപ്പടക്കം പുതിയ സീസണിലെ നമ്മുടെ സെന്റർ ബാക്ക് നച്ചോ മിലിറ്റോ പെയ്റിൽ ഇന്നും വിശ്വാസമുണ്ടെങ്കിലും El Classico, UCL ബിഗ് മാച്ചസൊക്കെ ഫേസ് ചെയ്യുന്ന കാര്യമോർത്ത് ടെൻഷനാകുന്നു ( zidane പോയ അവസ്ഥയിൽ )
എങ്ങാനും വലിയ മാർജിനിൽ ഗോൾ വഴങ്ങി നാണംകെട്ടാൽ Ramos & Varane ആഭാവമെന്ന് മുദ്ര കുത്തും !

ഇതുവരെ അറ്റാക്ക് ആയിരുന്നു ടീമിന്റെ സ്ട്രഗിൾ, ഇനിയങ്ങോട്ട് ഇതിന്റെ കൂടെ ഡിഫൻസ് എന്ന കടമ്പയും ഈ ടീം challenge ചെയ്യണം !!

Ramos and Varane

● Vallejo experience ഒട്ടുമില്ല
● Nacho ഇടക്ക് shaky ആകാറുണ്ട്
● Alaba ഒരു മികച്ച CB ആയിട്ട് തോന്നിയില്ല
● Militao’s form & consistency പ്രതീക്ഷ തരുന്നു ??
― കഴിഞ്ഞ season പോലെ ഒരാൾക്ക് പരിക്ക് പറ്റിയാൽ ആകെ അവതാളത്തിൽ ആകും… ചിഹ്നഭിന്നമായേക്കാം ?
കാര്യം Club bussiness എന്നൊക്കെ പറയുമെങ്കിലും Ramos അല്ലെങ്കിൽ Varane, experience ഉള്ള ഒരാളെ നിലനിർത്താമായിരുന്നു !

നമ്മുക്കിപ്പൊ ഇത് 13 UCL നേടിയ Royal Madrid ആണ്‌ എന്നൊക്കെ പറഞ്ഞ് confidence തന്ന് അഹങ്കരിക്കാം, എന്നാലും ടീമിന്റെ നിലവിലെ യാഥാർഥ്യവും മറച്ചു വെക്കാൻ പറ്റില്ലല്ലോ, വരാൻ പോവുന്ന ഭവിഷ്യത്തും ആലോചിച്ചിട്ട് ഇപ്പഴേ ഒരു insecure ഫീൽ വരുന്നു.

സീസൺ തുടങ്ങും മുന്നേ നെഗറ്റിവ് അടിക്കുന്നത് ഊളത്തരമാണ്, ഇത് ഒരു prediction ആയി മാത്രം കണ്ടാൽ മതി
I fear something big is about to happen
ഒരു പക്ഷെ 2019 season repeat ❓

ടീമിൽ ഇപ്പൊ ആകെ വിശ്വാസമുള്ളത് ബെൻസിമയും, കോർട്ടോവയും നമ്മുടെ Midfield trio ആണ്…. ഇത്തവണ തിബോ ക്ലീൻ ഷീറ്റിന് വേണ്ടി മുന്നത്തേക്കാൾ നല്ല പോലെ പണിയെടുത്ത് വിയർക്കേണ്ടി വന്നേക്കാം ??
നല്ലൊരു season ആവട്ടെ എന്ന പ്രാർത്ഥന മാത്രം ❤️
© സച്ചു
( ഭാവിയിൽ കുത്തി പൊക്കാനുള്ള പോസ്റ്റ് )

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ കാലഘട്ടമാണ്

മുംബൈ സിറ്റി പണിതുടങ്ങി ആദ്യവെടി ഗ്വാറുകളുടെ നെഞ്ചത്തേക്ക്