ഇടം കാലിൽ കൊടുങ്കാറ്റിനെ ചങ്ങലക്കിട്ടവൻ എന്ന് നിസംശയം വിശേഷിപ്പിക്കാം ഇന്ന് 35 വയസ് തികയുന്ന ബ്രസീലിയൻ സൂപ്പർ താരം ഹൾക്കിനെ. അവന്റെ ഓരോ ഷോട്ടിലും തീയല്ല തീപ്പൊരിയാണ് പിറക്കുന്നത് എന്നു പറഞ്ഞാലും കുറയും തീയുണ്ടായാണ് റോക്കറ്റ് പോലെ ഗോൾ വലയിലേക്ക് പറക്കുന്നത്.
എതിർ ഗോൾ കീപ്പർമാർ എന്നും ഭയത്തോടെ മാത്രമേ ഈ ബ്രസീലിയൻ താരം തൊടുക്കുന്ന ഷോട്ടിനെ കണ്ടിട്ടുള്ളൂ. അത്രയധികം കരുത്തു നിറഞ്ഞ ഷോട്ടുകൾ ആരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. ബ്രസീൽ ജന്മംനൽകിയ ഏറ്റവും കരുത്തുള്ള കാലുകളുള്ള താരം എന്നറിയപ്പെടുന്ന ഹൾക്ക് പ്രതീക്ഷക്ക് ഒത്ത ഉയരങ്ങളിൽ അല്ല എത്തിയത്.
എന്തുകൊണ്ടാണ് ഹൾക്കിന്റെ കരിയർ ഒരു ചോദ്യചിഹ്നമായി പോയത് എന്ന് ചോദിച്ചാൽ, ഉത്തരം തീരുമാനങ്ങളെടുക്കുന്നതിൽ അദ്ദേഹത്തെ വന്ന പിഴവ് തന്നെയാണ്. ബ്രസീലിയൻ താരങ്ങൾ ബ്രസീലിയൻ മണ്ണിൽ കളിച്ച് തെളിയുമ്പോൾ ഹൾക്കിൻറെ കാര്യം നേരെ വ്യത്യസ്തമായിരുന്നു.
ഹൾക്ക് പ്രതിഭ വിളിച്ചറിയിച്ചത് ജാപ്പനീസ് മണ്ണിലായിരുന്നു. ജാപ്പനീസ് ക്ലബ്ബുകളിലെ മിന്നുന്ന പ്രകടനത്തിൽ കൂടി അവൻ പിന്നെ എത്തിയിട്ട് പോർച്ചുഗീസ് മണ്ണിലായിരുന്നു. ബ്രസീലിയൻ പാരമ്പര്യവുമായി ഏറെ കൂടി ചേർന്നു കിടക്കുന്ന പോർച്ചുഗീസ് മണ്ണിൽ അവൻ കിരീടം വയ്ക്കാത്ത രാജാവായി പോർട്ടോയിൽ വിലസി.
പോർട്ടോയ്ക്കൊപ്പം ബ്രസീലിയൻ കൊടുങ്കാറ്റു നേടാത്ത കിരീടങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പോർട്ടോയിൽ കളിക്കുന്ന സമയം ലോകമെമ്പാടുമുള്ള ക്ലബ്ബുകൾ അവനിൽ കണ്ണുവെച്ചു. റയൽമാഡ്രിഡും ചെൽസിയും ആഴ്സണലും എല്ലാം കോടികളുമായി അവന്റെ പിന്നാലെ കൂടി. എന്നാൽ അവിടെ തീരുമാനമെടുക്കുന്നത്തിൽ ഈ കരുത്തന് തെറ്റുകയായിരുന്നു.
40 മില്യൺ എന്ന അന്നത്തെ മോഹിപ്പിക്കുന്ന തുകയ്ക്ക് മുന്നിൽ അദ്ദേഹത്തിന് കണ്ണുമഞ്ഞളിച്ചു. യൂറോപ്പിലെ ഒന്നാം നിര ക്ലബ്ബുകളിലേക്കു പോകുന്നതിനു പകരം അവൻ പോയത് റഷ്യൻ ക്ലബ്ബ് ആയ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് ആയിരുന്നു.
പണം മോഹിച്ച് അവിടെയെത്തിയ താരം ഗോളടിയിൽ മികവു തുടർന്നെങ്കിലും, അവിടെ അത്ര സുഖകരമായ ഓർമ്മകൾ അല്ലായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. വംശീയ വിദ്വേഷം ഉൾപ്പെടെയുള്ള ദുരവസ്ഥകൾ നേരിട്ടു. അവിടെ നിന്നും
പിന്നീട് അദ്ദേഹം ചൈനീസ് ക്ലബ്ബിലേക്ക് കൂടുമാറി അവിടെയും തൻറെ ഗോളടി മികവിലും ഷോട്ടിന്റെ കരുത്തിലും അദ്ദേഹം കുറവൊന്നും വരുത്തിയില്ല.
ഇത്തരത്തിലുള്ള ട്രാൻസ്ഫറുകൾക്കിടയിൽ ഏകദേശം 100 മില്യൺ പൗണ്ടിൽ അധികം അദ്ദേഹത്തിന് ഓവർ ഓൾ ട്രാൻസ്‌ഫർ ഫീസ് ആയിട്ടുണ്ട്. എന്നിട്ടും സീരി എയിലോ ലീഗ് 1 ലോ പ്രീമിയർ ലീഗിലോ അദ്ദേഹം കളിച്ചിട്ടില്ല.
ഒന്നാം ഡിവിഷൻ ലീഗുകൾ ഒന്നും കളിക്കാതെ 100 മില്യണിന്റെ ഓവറോൾ ട്രാൻസ്ഫർ മറ്റാർക്ക് കഴിയും. തീരുമാനങ്ങളെടുക്കുന്നതിൽ കുറച്ചുകൂടി മികവു പുലർത്തിയിരുന്നു എങ്കിൽ ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ചവരിൽ ഒരാൾ ആകുവാൻ കഴിയുമായിരുന്നു ഈ ബ്രസീലിയൻ കരുത്തന്.