തുടർച്ച, ക്ലബ് രൂപീകരിച്ചു മൂന്നു വർഷത്തിനുള്ളിൽ തന്നെ ദേശീയ തലത്തിൽ ശ്രദ്ധ എത്തിക്കാൻ ഉതകുന്ന തരത്തിൽ ദേശീയ വനിതാ ലീഗിലേക്ക് ക്ഷണം നേടിയെടുക്കുവാനും ഈ ക്ലബ്ബിന്റെ ചിട്ടയോടുകൂടി ഉള്ള പ്രവർത്തനങ്ങളിലൂടെ അവർക്ക് കഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിമൂലം മത്സരം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
കേരളത്തിൻറെ ചരിത്രമുറങ്ങുന്ന തീരദേശത്തെ പൂഴിമണലിൽ ഓടി തെളിഞ്ഞു കാലിന് കാരിരുമ്പിന്റെ കരുത്തു വന്ന പ്രതിഭകളെ തുടക്കത്തിൽ തന്നെ ലക്ഷ്യം വെച്ചുകൊണ്ട് തിരുവനന്തപുരത്തെ വളരെ പ്രശസ്തമായ ഒരു തീരദേശമേഖലയിൽ ട്രാവൻകൂർ റോയൽസ് അവരുടെ അക്കാദമി ആരംഭിച്ചിട്ടുണ്ട്. അവിടെ 150ലേറെ ആൺകുട്ടികളും പെൺകുട്ടികളും പരിശീലനം നേടി വരുന്നു. 5 വയസ്സു മുതൽ 20 വയസ്സ് വരെയുള്ള വിവിധ പ്രായ വിഭാഗങ്ങളിലായാണ് ഭാവിയുടെ താരങ്ങൾ ട്രാവൻകൂർ റോയൽസിൽ പരിശീലനം നടത്തുന്നത്.

ഈ ചെറിയ സമയപരിധിക്കുള്ളിൽ തന്നെ വലിയ നേട്ടങ്ങളിലേക്ക് എത്തിക്കഴിഞ്ഞ ഈ ക്ലബ്ബ് സ്വപ്നം കാണുന്നത് അതിനേക്കാൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് ആണ്. സ്വന്തമായി ഒരു സ്റ്റേഡിയവും റസിഡൻഷ്യൽ അക്കാദമികളും ഉൾപ്പെടെ വളരെ ക്രിയാത്മകമായ ലക്ഷ്യങ്ങളിലേക്ക് അവർ കുതിച്ചു കൊണ്ടിരിക്കുകയാണ്.
മൺമറഞ്ഞുപോയ തിരുവിതാംകൂറിൻറെ കാൽപന്ത് പെരുമ വീണ്ടെടുക്കുന്നതിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമായി വീണ്ടും തിരുവതാംകൂർ ദേശത്തിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിൽ തന്നെയാണ് ഈ ക്ലബ്ബ്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഭാഗധേയം നിർണയിക്കുന്ന അച്ചുതണ്ട് ആയി മാറുവാൻ ഉള്ള ശേഷി ഈ ക്ലബ്ബിന്റെ ബീജ വിത്തുകൾക്ക് തുടക്കത്തിലെ ഉണ്ട്.
ആരാധക കൂട്ടായ്മയുടെ ഉടമസ്ഥതയിൽ പൂർണ്ണത വരുത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്തുവാൻ വേണ്ടി നിലവിൽ ക്ലബ് രണ്ടു തരം മെമ്പർഷിപ്പിനാണ് പ്രാധാന്യം കൊടുത്തു മുന്നേറി കൊണ്ടൊരിക്കുന്നത്. കാലപ്പന്തു കളിയെ സ്നേഹിക്കുന്ന ആർക്കും നിലവിൽ ക്ലബ്ബിന്റെ ഭാഗമാകാം എന്നത് തന്നെ ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്നു.

10,000 രൂപയുടെ ആജീവനാന്ത മെംബെർഷിപ്പും , വാർഷിക മെംബെർഷിപ്പും. 10000 രൂപയുടെ മെമ്പർഷിപ് എടുക്കുന്നതിലൂടെ ആജീവനാന്തo ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അസുലഭ അവസരമാണ് ക്ലബ് വാഗ്‌ദാനം ചെയ്യുന്നത്. വാർഷിക മെംബെർഷിപ്പിലൂടെ എല്ലാ വർഷവും 1000 രൂപ നൽകി മെമ്പർഷിപ് പുതുക്കുന്ന രീതിയാണ് ക്ലബ് അവലംബിക്കുന്നത്. സാധാരണ കാരനും ഒരു ഫുട്‍ബോൾ ക്ലബ്ബിന്റെ പ്ഉടമ എന്ന ലക്ഷ്യം പ്രാപ്യമാകാൻ വേണ്ടിയാണ് വാർഷിക മെമ്പർഷിപ് നിലവിൽ വരുത്തിയത്.
ക്ലബ്ബിന്റെ വെബ് പോർട്ടൽ സന്ദർശിക്കാം– ക്ലബ്ബിനെ അടുത്തറിയാം – മെബർഷിപ് കാമ്പയ്നിൽ പങ്കാളി ആകാം – ട്രാവൻകൂർ റോയൽസ് ഫാമിലിയിൽ അംഗമാകാം.