in

ബ്ലാസ്റ്റേഴ്സിന്റെ ഘടന നിശ്ചയിക്കുവാൻ പോകുന്നത് അവസാനത്തെ വിദേശ സൈനിങ്

Ivan Vukomanovic [KhelNow]

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും അവസാനത്തെ വിദേശ സൈനിങ്ങിൻറെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ മായാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സൈൻ ചെയ്ത എൻജോയ് അല്ല ബ്ലാസ്റ്റേഴ്സ് അവരുടെ അവസാന സൈനിങ് ആയി തീരുമാനിച്ചിരിക്കുന്നത്.

ചെഞ്ചോ ഗ്യാലസ്റ്റയിന്റെ സൈനിംഗ് ഒരിക്കലും മുന്നേ മുൻകൂട്ടി തീരുമാനിച്ച ഒരു സൈനിംഗ് ആയിരിക്കില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു താരത്തെ കൊണ്ട് വരാനാണെങ്കിൽമുറയെ എന്തിനു പുറത്താക്കി എന്നുള്ള ചോദ്യത്തിന് കൂടുതൽ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല.

Ivan Vukomanovic [KhelNow]

ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയുടെ അവസാനം വരെ സൈനിംഗ് നടത്താൻ കാത്തിരുന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്.അതിന്റെ ഒരു ഗുണം ആയിട്ടാണ് മുംബൈ സിറ്റി ചർച്ച നടത്തി പരാജയപ്പെട്ട അൽവാരോ വാസ്ക്കസിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്. ഇത്രയും സമയം കരാർ തീരുന്ന മുറെയോട് കാത്തിരിക്കാൻ പറയാനും ക്ലബിന് സാധിക്കില്ല.

Yellow man അടക്കം പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു DM/CB കളിക്കാൻ സാധിക്കുന്ന ഒരു താരത്തെ കിട്ടുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ച് സൈനിംഗുകൾ മാത്രമേ നടത്തൂ എന്നുള്ളത്. ഒരു പക്ഷെ DM/CB കളിക്കാൻ സാധിക്കുന്ന ഏഷ്യൻ താരത്തെ കിട്ടാത്തതോ ബഡ്ജറ്റിൽ ഒതുങ്ങാത്തതോ അതല്ല എങ്കിൽ ടീമുമായി ചേർന്ന് കഴിഞ്ഞപ്പോൾ കോച്ചിന്റെ ആവശ്യപ്രകാരം വിദേശ താരങ്ങളുടെ സൈനിംഗിൽ കൊണ്ട് വന്ന മാറ്റമോ ആവാം ഇങ്ങനെ ഒരു സൈനിംഗിന് പിന്നിൽ..

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശ സൈനിംഗ് അന്നൗൻസ് ചെയ്യുന്നത്തോടെ ഇതിനൊരു ധാരണ ഉണ്ടാവും, വിവരങ്ങൾക്ക് കടപ്പാട് ആര്യ സ്റ്റാർക്ക്.

യുണൈറ്റഡിൽ എത്തിയശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖം

ചരിത്രം വീണ്ടും മുട്ടുമടക്കി ഈ പറങ്കിയുടെ മുന്നിൽ…