12 വർഷങ്ങൾക്കു ശേഷം ചരിത്രമുറങ്ങുന്ന ഓൾഡ് ട്രാഫോർഡ് മൈതാനത്തേക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയെത്തിയപ്പോൾ ഭൂട്ടാനിൽ നിന്നുള്ള റൊണാൾഡോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഏഷ്യൻ ഡിസൈനിങ് ആയി ആണ് താരം വരുന്നത്.
- പ്രതിസന്ധിയിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ കൈപിടിച്ചുയർത്താൻ ഒരു രക്ഷകൻ അവതരിക്കുന്നു
- ബ്ലാസ്റ്റേഴ്സിലേക്ക് സ്പെയിനിൽ നിന്നും ഒരു തീക്കാറ്റ് വന്നു, അവൻ ഇനി എരിഞ്ഞു കത്തും
- എനിക്ക് ബൂട്ട് വാങ്ങാനായി എന്റെ അമ്മ വഴിയരികിൽ പച്ചക്കറികൾ വിൽക്കുകയായിരുന്നു, ISL താരം പറയുന്നു….
- ISL മാറ്റങ്ങൾക്ക് അനുയോജ്യമായി നേരത്തെ ടീം തയ്യാറാക്കിയ ക്ലബ്ബുകൾ
നേരത്തെ തന്നെ ബംഗളൂരു എഫ് സിയിൽ കൂടി ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റെ പ്രതിഭ തെളിയിച്ച താരമാണ് അദ്ദേഹം. അപ്പോൾ അദ്ദേഹം നേടിയ മനോഹരമായ ഒരു ഇന്നും ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഉണ്ട്. ഭൂട്ടാൻ ഫുട്ബോൾ ടീമിലെ മുന്നേറ്റനിര താരം ചെഞ്ചോ ഗ്യാലസ്റ്റയിനെയാണ് കേരളബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിൽ ഏഷ്യൻ പ്രതിനിധിയായി എത്തിച്ചിരിക്കുന്നത്.
ഭൂട്ടാൻ റൊണാൾഡോ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരമാണ് ഇദ്ദേഹം അദ്ദേഹത്തിന് അവിടെ വളരെ ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ട് ഫുട്ബോൾ ട്രാൻസ്ഫർ ജാലകം അടക്കുവാൻ പോകുന്ന ഈ വൈകിയ വേളയിൽ, വളരെ തിരക്കിട്ട് ഒരു തീരുമാനമായി ആണ് താരത്തിനെ സൈൻ ചെയ്തത് എന്നാണ് അറിയാൻ കഴിയുന്നത്.
ഏഷ്യൻ സൈനിങ് ആയി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരു പ്രതിരോധനിര താരത്തെ ആയിരുന്നു പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചത് ഒരു മുന്നേറ്റനിര താരത്തെ തന്നെയാണ്. എന്തുകൊണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ ഈ സീസണിൽ വളരെ ശക്തമായിരിക്കും എന്ന് തെളിഞ്ഞു കഴിഞ്ഞു.
ഇപ്പോള് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി യിൽ നിന്നും ആണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് വരുന്നത്.
താരത്തിൻറെ കരുത്തുറ്റ വലം കാല് ഷോട്ടുകൾ എതിരാളികളുടെ ഗോൾപോസ്റ്റിൽ മിന്നൽപിണർ തീർക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.