ബേസിൽ ജോയ് : എനിക്ക് ബ്രറ്റ്ലിക്ക് ശേഷം ഏറ്റവും ഇഷ്ടം തോന്നിയ ബൗളര്‍ ആണ് ഡേയിൽ സ്റ്റെയിൻ. സ്റ്റെയിന് എന്ന ജേതാവിനെ പറ്റി അല്ല സ്റ്റെയിന് പരാജയങ്ങളോട് സ്വീകരിച്ച സമീപനത്തെ പറ്റി ആണ് ഈ ലേഖനം ഏതൊ ഒരു ഐപിഎല്‍ മത്സരത്തിന്റെ ചെറിയൊരോര്മയുണ്ട്. ABD ക്കെതിരെ ബൗള്‍ ചെയ്യുന്ന സ്റ്റെയിന് എന്നാല്‍ AB ഫുള്‍ ഫോമില്‍ നില്‍ക്കുകയാണ് മത്സരം SRH v/s RCB മത്സരത്തിലെ 19 ആം ഓവറായിരുന്നു ഏതൊരു ക്യാപ്റ്റനും വിശ്വസിച്ച് പന്തേല്‍പ്പിക്കുന്ന ബൗളര്‍.
- തീയുണ്ട തുപ്പുന്ന സൗത്ത് ആഫ്രിക്കൻ റോക്കറ്റ് സ്റ്റെയ്ൻ വിരമിച്ചു…
- തീയുണ്ട തുപ്പുന്ന സൗത്ത് ആഫ്രിക്കൻ ഡെയിൽ സ്റ്റെയ്ൻ റോക്കറ്റ്
- വരുന്നു മെഗാ ഓക്ഷനും പുതിയ രണ്ട് IPL ഫ്രാഞ്ചൈസികളും, BCCI പേപ്പർ വർക്ക് പൂർത്തിയായി
- ഡൽഹിയുടെ ക്യാപ്റ്റൻ പന്തു തന്നെ അയ്യരുടെ കാര്യത്തിൽ ഡൽഹി മാനേജ്മെൻറ് നിർണായക തീരുമാനമെടുത്തു
AB ക്കെതിരെ എറിഞ്ഞ ഒരു പന്ത് പോലും അതിര്‍ത്തി കടക്കാതിരുന്നില്ല, ആ ഓവറില്‍ എറിഞ്ഞ പന്തുകളുടെ പോരായ്മ അല്ല മറിച്ച് ABD എന്ന സൗത്താഫ്രിക്കന്‍ ക്രിക്കറ്റര്‍ എത്ര ക്രിത്യമായി തന്റെ സുഹ്യത്തും സഹ കളിക്കാരനും ആയ സ്റ്റെയിനിനെ മനസിലാക്കിയിരുന്നു എന്നതാണ് പ്രകടം ആയത്. ഇരുപത് റണ്‍സില്‍ അധികം വഴങ്ങിയ സ്റ്റെയിന്.
ഓവറിലെ അവസാന പന്തും ബൗണ്ടറി പോകും എന്ന് ഉറപ്പായ നിമിഷം രണ്ട് കൈകളും വിരിച്ച് പുഞ്ചിരിച്ച് കൊണ്ട് ABD യെ നോക്കി AB സ്ട്രൈക്കേഴ്സ് എന്റില്‍ നിന്ന് സ്റ്റെയിനു നേര്‍ക്കും സ്റ്റെയിന് AB ക്ക് നേര്‍ക്കും നടന്നു രണ്ട് പേരും പ്രതിപക്ഷ ബഹുമാനത്തോടെ പരസ്പരം പുഞ്ചിരിയോടെ ആസ്ലേഷിക്കുന്ന രംഗം ഇന്നും മായാതെ മനസിലുണ്ട്
അവസാന കാലത്ത് ചില IPL പാല്‍കുപ്പികള്‍ ചെണ്ട എന്ന് പറഞ്ഞ് അദ്ദേഹത്തിന് നേരെ പരിഹാസ ശരം തൊടുത്തപ്പോള്‍ ആറ്റിറ്റ്യൂഡ് കൊണ്ടും ജീവിതം കൊണ്ടും പല ഇതിഹാസങ്ങള്‍ക്കും നേടാനാകാത്ത ഉയരങ്ങള്‍ കീഴടക്കിയവനാണ് അദ്ദേഹം എന്ന് മനസിലാക്കാനുള്ള പക്വത ഇല്ലായ്മയുടെ പ്രശ്നമായെ അതിനെ കാണാനാകു.
സൗത്താഫ്രിക്കന്‍ ടീമിലെ,റിസര്‍വേഷന്‍ സിസ്റ്റം പരിക്ക് എന്നിവ വില്ലന്‍ ആയിട്ടില്ലായെങ്കില്‍ ഇപ്പൊള്‍ ജിമ്മി ആന്ഡേഴ്സണേപോലെ നില്ക്കാന് സാധിച്ചിരുന്നേല് ഒരു പക്ഷെ മുരളിയുടെ റെകോര്‍ഡ് വരെ ഒരു പേസര്‍ തകര്‍ക്കുന്നത് കാണാന്‍ സാധിച്ചേനെ
പുഞ്ചിരികളോടെ ഓരോ പരാജയങ്ങളേയും നേരിട്ട എന്റെ പ്രിയപ്പെട്ട ഫാസ്റ്റ് ബൗളര്‍ക്ക് മികച്ച ഒരു റിട്ടയര്‍മെന്റ ജീവിതം ആശംസിക്കുന്നു.