ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കുഞ്ഞാവ എന്ന വിളിപ്പേരുള്ള റിഷഭ് പന്തിന്റെ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി. ഇന്ത്യൻ പ്രീമിയർ ലീഗ് 2021 എഡിഷൻ രണ്ടാംപാതിയിലും ഋഷഭ് പന്ത് തന്നെയായിരിക്കും ഡൽഹി ക്യാപിറ്റൽസ് നായകൻ.
- IPL-ൽ സിക്സടിച്ചാൽ ഇനി ബോൾ മാറും;നിർണായക മാറ്റങ്ങളുമായി BCCI
- ബിന്നിച്ചായൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല സർ, ഇങ്ങനെയൊരു മുഖം കൂടിയുണ്ട്
- ഋഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനുമുൻപ് ഇതുകൂടി ആലോചിക്കണം
- ഗില്ലിനെ ഓപ്പണർ ആക്കണം രാഹുലിനെ മിഡിൽ ഓർഡറിലേക്ക് ഇറക്കണം, ഇന്ത്യൻ ടീമിന് പുതിയ നിർദ്ദേശം…
വളരെ ചെറിയ പ്രായത്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്ക് അപ്രതീക്ഷിതമായി വന്ന പരിക്കുമൂലം ആയിരുന്നു പന്തിന് നറുക്കു വീണത്. പന്തിനെ നായകസ്ഥാനം ഏൽപ്പിച്ചപ്പോൾ വിമർശനങ്ങളുമായി വരാത്തവരുടെ എണ്ണം കുറവായിരുന്നു.
എന്നാൽ തനിക്ക് നേരെ വിരൽ ചൂണ്ടിയ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു പന്ത് വിക്കറ്റിന് പിന്നിലും മുന്നിലും കാഴ്ചവച്ചത്. ചില മത്സരങ്ങളിൽ ബൗളർമാരുടെ നാല് ഓവറുകളും എറിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പിഴവ് പറ്റിയിട്ടുണ്ട്. എങ്കിലും മൊത്തത്തിൽ നോക്കുകയാണെങ്കിൽ താരതമ്യേന മെച്ചപ്പെട്ട പ്രകടനം തന്നെയായിരുന്നു നായകൻ എന്ന നിലയിൽ പന്ത് കാഴ്ചവെച്ചത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ, ഈ ചെറിയ കാലയളവിനുള്ളിൽ നായകനായി മികവ് പ്രകടിപ്പിച്ച റിഷഭ് പന്തിന് മേൽ അവരുടെ പരിശീലകനായ റിക്കി പോണ്ടിങ്ങിന് വളരെ വലിയ മതിപ്പാണ്. കർക്കശക്കാരനായ പോണ്ടിങ്ങും കുസൃതിക്കാരനായ പന്തും തമ്മിലുള്ള ഇഴയടുപ്പം ക്രിക്കറ്റ് ലോകത്തിന് അത്ഭുതമാണ്.
അതിനുമുൻപ് ഡൽഹിയുടെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യരുടെ കാര്യത്തിലും ഡൽഹി ക്യാപിറ്റൽ ഒരു നിർണായക തീരുമാനമെടുത്തിട്ടുണ്ട്. അദ്ദേഹത്തിന് മാനസികമായും ശാരീരികമായും മുക്തനാകാൻ കൂടുതൽ സമയം വിശ്രമം അനുവദിക്കാൻ ആണ് ഡൽഹി ക്യാപിറ്റൽസ് മാനേജ്മെൻറ് തീരുമാനം.