ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേരിട്ട ദയനീയ പരാജയത്തിനെ തുടർന്ന് ഇന്ത്യയ്ക്ക് വിവിധ താരങ്ങളിൽ നിന്നും നിർദേശങ്ങൾ വന്നു മറിയുകയാണ്. മൂന്നാം ടെസ്റ്റ് ഇന്നിംഗ്സിനും 76 റൺസിനായിരുന്നു ഇന്ത്യ ഇംഗ്ലീഷ് ടീമിന് മുന്നിൽ മുട്ടുമടക്കിയത്. സെപ്റ്റംബർ 2 ന് ഓവലിൽ അടുത്ത ടെസ്റ്റ് തുടങ്ങാൻ പോവുകയാണ്.
- ഋഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനുമുൻപ് ഇതുകൂടി ആലോചിക്കണം
- ധോണിയുടെ പടുകൂറ്റൻ സിക്സർ ഗ്രൗണ്ടിന് പുറത്ത് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനക്യാമ്പിൽ ധോണി മാസ്സ്
- കോഹ്ലിക്ക് ഇതൊരു സുവർണാവസരമാണ് പലതും തെളിയിക്കാൻ
സെപ്റ്റംബർ രണ്ടിന് ചരിത്രമുറങ്ങുന്ന ഓവൽ മൈതാനത്തിൽ അടുത്ത ടെസ്റ്റ് ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഇന്ത്യയ്ക്കു മുന്നിൽ മതിയായ തയ്യാറെടുപ്പിന് പോലും സമയമില്ല. ഈ ചെറിയ സമയപരിധിക്കുള്ളിൽ തങ്ങളുടെ വലിയ പിഴവുകൾ ഇന്ത്യ എത്രത്തോളം പരിഹരിക്കുന്നു എന്നത് അടുത്ത കളിയിൽ നിർണായകമാകും.
ഇന്ത്യൻ ടീമിന് ഉപദേശങ്ങളുമായി ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളും എത്തിയിരുന്നു. അശ്വിനെയും ഷാർദുൽ താക്കുർനെയും ആദ്യൽ ഇലവനിലേക്ക് കൊണ്ടുവരാനാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
എന്നാൽ ഇന്ത്യയുടെ കളി വ്യക്തമായി വിശകലനം ചെയ്യുന്നവർക്ക് മനസ്സിലാക്കാൻ കഴിയും ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം ബോളിങ് അല്ല അത് മധ്യനിരയുടെ പിടിപ്പുകേട് ആണ് എന്നത്.
പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയിലെ കൊലകൊമ്പൻ മാർക്ക് മധ്യനിരയിൽ കാര്യമായി ഒന്നും ചെയ്യുവാൻ കഴിയാത്തതാണ് ഇന്ത്യയുടെ തിരിച്ചടിക്ക് കാരണം.
എന്നാൽ അതിനുള്ള പരിഹാരം നിർദേശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ സമ്പൂർണ പരാജയമായിരുന്നെങ്കിലും ശുഭമാൻ ഗില്ലിനേ ടീമിൽ ഉൾപ്പെടുത്താനാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
താരത്തിനെ ഓപ്പണിങ് പ്ലോട്ടിലേക്ക് ഇറക്കുമ്പോൾ പ്രതിഭാധനനായ രാഹുൽ എന്ന യൂട്ടിലിറ്റി പ്ലെയർ മധ്യനിരയിലേക്ക് ഇറങ്ങിയാൽ അവിടെയുള്ള പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് നിഷ്പ്രയാസം പരിഹരിക്കാൻ കഴിയുമെന്ന് മുൻ പാകിസ്താൻ അഭിപ്രായപ്പെടുന്നു. ഇപ്പോൾ ഇന്ത്യൻ ആരാധകർ ഈ വഴിക്ക് ചിന്തിക്കുന്നുണ്ട് എന്നാൽ പലർക്കും ഗില്ലിൽ അത്ര വിശ്വാസമില്ല.