ഇനിമുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സ്വപ്നസാഫല്യത്തിൻറെ നാളുകൾ. അവരുടെ പ്രിയപുത്രൻ ക്രിസ്ത്യാനോ റൊണാൾഡോ ഇനി ചുവന്ന ചെകുത്താന്മാരുടെ ആ ചോരമണക്കുന്ന ജഴ്സിയണിഞ്ഞു കൊണ്ട് ഓൾഡ് ട്രാഫോർഡ് മൈതാനത്തിലെ പച്ചപ്പുൽ മൈതാനത്ത് പന്ത് തട്ടും.
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
- 12 വർഷത്തെ കാത്തിരിപ്പിനുശേഷം അവൻ നടത്തിയത് വെറുമൊരു തിരിച്ചുവരവല്ല, ഇനിയങ്ങോട്ട് ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത…
- ക്രിസ്റ്റ്യാനോയ്ക്കും കവാനിക്കും ഏഴാം നമ്പർ ജേഴ്സി, പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യം…
ലോകഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഇത്ര ശരവേഗത്തിൽ ഒരു സൈനിങ് പൂർത്തിയാക്കിയിട്ടുണ്ടോഎന്ന കാര്യത്തിൽ സംശയമാണ്. മാഞ്ചസ്റ്റർ സിറ്റി യിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ പോകുമെന്ന് അവസാനനിമിഷം വരെ വാർത്തകൾ പരന്നിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യാനോ റൊണാൾഡോയെ ടീമിൽ എത്തിക്കുവാൻ താല്പര്യമുണ്ട് എന്ന് അറിയിച്ച ആ നിമിഷം തന്നെ സ്ഥിതിഗതികൾ മാറി മറിഞ്ഞു.
മഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിക്ക് തന്നെ ആവശ്യമുണ്ടെങ്കിൽ മറ്റൊന്നുംതന്നെ മുന്നില് ഇല്ല എന്ന നിലപാട് വീണ്ടും ക്രിസ്ത്യാനോ റൊണാൾഡോ എന്ന താരം വ്യക്തമാക്കി. കഴിഞ്ഞ കുറെ കാലങ്ങളായി കിതക്കുന്നുവെങ്കിലും ഭൂതകാല പ്രതാപത്തിലേക്ക് മടങ്ങി പോകുവാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വപ്നങ്ങൾക്ക് ഒരു വളരെ വലിയ ഇന്ധനം ആകും ക്രിസ്ത്യാനോ റൊണാൾഡോയുടെ മടങ്ങിവരവ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മോഹിപ്പിക്കുന്ന നേട്ടങ്ങൾ വെട്ടിപ്പിടിച്ച സുവർണ്ണ തലമുറയിലെ അവസാനത്തെ കണ്ണി കൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് ഇതിഹാസതാരം. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ താരം മാച്ച് ഫിറ്റ്നസ് ഉണ്ടെന്നു കൂടി തെളിയിച്ചു എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.
സാഹചര്യങ്ങളെല്ലാം അനുകൂലമാണ് ടീമുമായി ഇഴുകിച്ചേരുവാൻ റൊണാൾഡോയ്ക്ക് അധികം സമയം വേണ്ടിവരില്ല. ഫിറ്റ്നസ് ഉള്ളതുകൊണ്ട് തന്നെ ന്യൂകാസിൽ യുണൈറ്റഡിനെതിരായ അടുത്ത മത്സരത്തിൽ തന്നെ ആരാധകരുടെ സ്വപ്നങ്ങൾ പൂവണിയിച്ചുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ കളത്തിലിറങ്ങും.