മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരങ്ങളിൽ ഒരാളായ ക്രിസ്ത്യാനോ റൊണാൾഡോ ചെകുത്താൻ കോട്ടയിലേക്ക് മടങ്ങിവരുമ്പോൾ അദ്ദേഹത്തിൻറെ പഴയ ഏഴാം നമ്പർ ജേഴ്സി തന്നെ കൊടുക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നിരുന്നാലും പലർക്കും ഇതേപ്പറ്റി ആശങ്കകൾ ഉണ്ടായിരുന്നു.

നിലവിൽ ഏഴാം നമ്പർ താരമായി ഉറുഗ്വെ ഇൻറർനാഷണൽ താരം എഡിസൺ കവാനിയെ പ്രീമിയർലീഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത് ഏറെ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പ്രീമിയർലീഗ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ടു താരങ്ങൾക്ക് ഒരേ നമ്പർ ജേഴ്‌സിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതേക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐതിഹാസികമായ ഏഴാം നമ്പർ ജേഴ്സി അണിഞ്ഞ താരത്തിനെ മറ്റൊരു ജേഴ്സിയിൽ കാണേണ്ടി വരുമോ എന്നത് ആരാധകരുടെ ആശങ്കകളിൽ ഒന്നായിരുന്നു.

നിലവിൽ ഏഴാം നമ്പർ ജേഴ്സിയുടെ ഉടമസ്ഥാവകാശം കവാനിക്ക് ആയിരുന്നു എന്നതാണ് ഇത്തരത്തിലുള്ള ആശങ്കകൾ ഉള്ള മൂലകാരണം. പ്രീമിയർ ലീഗ് ഹാൻഡ് ബുക്ക് പ്രകാരം ഒന്നാം നമ്പർ സ്കോഡിൽ രജിസ്റ്റർ ചെയ്യപ്പെട്ട താരങ്ങൾ എല്ലാവരും സീസൺ മുഴുവൻ അതെ ജഴ്സി നമ്പറിൽ കളിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ താരം ഇടയ്ക്കുവെച്ച് ടീമിൽ നിന്ന് പോയാൽ ആ നമ്പറിൽ ഉള്ള അവകാശം മറ്റൊരാൾക്ക് ലഭിക്കും.
പക്ഷേ സീസണിൽ ഇതുവരെ ഒറ്റ മത്സരത്തിൽ പോലും കവാനി യുണൈറ്റഡിനായി കളിച്ചിട്ടില്ല എന്നത് സ്പെഷ്യൽ dispensation ഉൾപ്പെടെയുള്ള സാധ്യതകളെപ്പറ്റി പരിശോധിക്കുന്നതിന്
അവസരം തുറക്കുന്നു. അപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രീമിയർ ലീഗ് പട്ടിക പുറത്തുവന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കവാനിക്കും ഏഴാം നമ്പർ ജേഴ്സി തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൻറെ പ്രായോഗികതയെ പറ്റിയുള്ള കാര്യങ്ങൾ കൂടുതൽ തീരുമാനങ്ങൾ എത്തിയിട്ടില്ല.