റെയിംസിനെതിരെ താര നിബിഡമായ PSG ക്കായി ഇന്നത്തെ മത്സരത്തിൽ കെയ്‌ലർ നവാസ് ആണ് ഗോൾ വല കാത്തതു. പ്രതിരോധ നിരയിൽ തിലോ കെഹ്ലരും മാർക്വിനോസും അണിനിരന്നപ്പോൾ റൈറ്റ് വിങ് ബാക്കിൽ അഷറഫ് ഹക്കിമിയും ഇടതു വിങ് ബാക്കിൽ ഡിയാലോ യും അണിനിരന്നു.
- ഫുട്ബോൾ ലോകത്തിന് അഭിമാനമായി അർജൻറീന താരങ്ങൾ, ചങ്കൂറ്റത്തിന് കൈയ്യടിച്ചു ഫുട്ബോൾ ലോകം
- ക്രിസ്റ്റ്യാനോയ്ക്കും കവാനിക്കും ഏഴാം നമ്പർ ജേഴ്സി, പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യം…
- 12 വർഷത്തെ കാത്തിരിപ്പിനുശേഷം അവൻ നടത്തിയത് വെറുമൊരു തിരിച്ചുവരവല്ല, ഇനിയങ്ങോട്ട് ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത…
മധ്യ നിരയിൽ മാർക്കോ വെറാറ്റിയും ഇദ്ദിസ് ഗുയെ യും ജിനി വൈനാൽഡവും അണിനിരന്നപ്പോൾ മുന്നേറ്റ നിരയിൽ നെയ്മറും കിലിയൻ എംബാപ്പെയും ഏയ്ജൽ ഡി മരിയയും. മികച്ച കളി പുറത്തെടുത്ത PSG ക്കായി 16ആം മിനുട്ടിൽ ഏയ്ജൽ ഡി മരിയയുടെ മികച്ചൊരു അസ്സിസ്റ്റിനു തലവെച്ചു ആദ്യ ഗോൾ കണ്ടെത്തിയിരുന്നു.
63 ആം മിനുട്ടിൽ നടത്തിയ ഒരു മിന്നൽ കൌണ്ടർ അറ്റാക്കിങ്ങിലൂടെ കിലിയൻ എംബപ്പേ രണ്ടാം ഗോളും റെയിംസ് ഗോൾ മുഖത്തേക്ക് അടിച്ചു കയറ്റി എതിരാളികളുടെ പതനം പൂർത്തിയാക്കിയിരുന്നു. അഷറഫ് ഹക്കിമി നൽകിയ ക്രോസ്സ് ആണ് ഗോളിന് വഴിവെച്ചത്.
മത്സരം PSG തങ്ങൾക്കു അനുകൂലമാക്കി മാറ്റിയെങ്കിലും ആബാല വൃദ്ധം ആരാധക കൂട്ടവും പാതിരാത്രിയിലും ഉറക്ക മൊഴിച്ചു കാത്തു നിന്നതു മെസ്സിയുടെ PSG അരങ്ങേറ്റം കാണാനാണ്. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും സസൂഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു മെസ്സിയുടെ ആരാധക കൂട്ടം.
ഒടുവിൽ 66 ആം മിനുട്ടിൽ നെയ്മറിന്റെ പകരക്കാരനായി മെസ്സി PSG അരങ്ങേറ്റം കുറിക്കുമ്പോൾ സ്റ്റേഡിയം മൊത്തം മെസ്സി മെസ്സി ചാന്റുകളാൽ ആവേശ ഭരിതമായിരുന്നു. 24 മിനുട്ടുകൾ ഗ്രൗണ്ടിൽ ചിലവിട്ട മെസ്സിക്ക് ഗോളൊന്നും നേടാൻ കഴിഞ്ഞില്ല എങ്കിലും മികച്ച റണ്ണുകൾ അദ്ദേഹത്തിൽ നിന്നും PSG ആരാധകർക്ക് കാണാനായി. വരും മത്സരങ്ങളിൽ ബ്ലൊഗ്രാന ജേഴ്സിയിൽ രചിച്ച ചരിത്രം PSG ജേഴ്സിയിലും നമുക്ക് പ്രതീക്ഷിക്കാം. കാരണം കാലുകളിൽ മാന്ത്രികത ഒളിപ്പിച്ചു വെച്ച താരമാണ് ഇനി അങ്ങോട്ട് PSG മുന്നേറ്റങ്ങൾ നയിക്കാൻ പോകുന്നത്.