in

ഇന്ത്യൻ ടീമിന് അഴിച്ചുപണികൾ ആവശ്യം ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ടീം പ്രതിസന്ധിയിലാകും…

IND vs ENG [Mailonline Sport

വിമൽ താഴെത്തുവീട്ടിൽ: ആദ്യ ഇന്നിംഗിസിൽ മേൽകൈ വന്ന ഒരു സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെ എങ്ങനെ പുറത്തെടുക്കാമെന്ന് അവർക്ക് അറിയാം. അവരത് ചെയ്തു.

ഒരു ടീം ആദ്യ ഇന്നിംഗിസിൽ 78 റൺസിന്‌ ഓൾ ഔട്ട് ആവുകയും അടുത്ത ഇന്നിംഗിസിൽ 63 എടുക്കുന്നതിൽ 8 വിക്കറ്റുകൾ നഷ്ടപ്പെടുത്തുന്നതിലൂടെ ബാറ്റിംഗ് തകർച്ച ആവർത്തിക്കുകയും ചെയ്താൽ, ബാറ്റിംഗ് യൂണിറ്റിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. ഇനിയും ടീം മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ, ഇംഗ്ലണ്ട് ഇത് ആവർത്തിക്കും എന്ന സാധ്യത തെളിയുന്നു. ബാറ്റിംഗ് ഘടനയിലും മാനസികാവസ്ഥയിലും ഇന്ത്യ കാര്യങ്ങൾ മാറ്റുന്നില്ലെങ്കിൽ ഈ പരമ്പരയിൽ ഇന്ത്യയുടെ നില പരുങ്ങലിലാകും..

ഈ സാഹചര്യങ്ങളിൽ ന്യായമായ ബാറ്റ് ചെയ്തവരുടെ പട്ടികയിൽ മുൻപിൽ രോഹിത്, രാഹുൽ & ജഡേജ എന്നിവരാകും. ചേതേശ്വർ പൂജാര കഴിഞ്ഞ മത്സരത്തിൽ ഫോം കണ്ടെത്തി, അകത്തേക്ക് വരുന്ന ഒരു ബോൾ ലീവ് ചെയ്യാം എന്ന മാരകമായ തീരുമാനം എടുക്കുന്നതുവരെ നല്ല ആത്മവിശ്വാസത്തോടെ കളിച്ചു.

Anderson vs Bumra [Twiter]

അതിനാൽ, ഈ നാല് കളിക്കാരെ ആദ്യ ആറ് സ്ഥാനങ്ങളിൽ നിലനിർത്തേണ്ടതുണ്ട്. ടെയിൽ-എൻഡേഴ്സുമായി കൂട്ടുപിടിച്ചു ഇന്നിംഗ്സ് ആരംഭിക്കുന്നതിൽ നിന്നും ഒരു മോചനം ജഡേജക്ക് നൽകണം. ഇന്ത്യക്ക് കൂടുതൽ റൺസിനായി അദ്ദേഹത്തിന്റെ മികച്ച ഫോം ടീം ഉപയോഗിക്കണം. അതുകൊണ്ട് തന്നെ ആദ്യ അഞ്ചിൽ ബാറ്റ് ചെയ്യാൻ ജഡേജയെ അനുവദിക്കണം.

ഇനി പറയാത്ത പേരുകൾ വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്. രണ്ടാം ഇന്നിംഗ്സിൽ കോഹ്ലി അർധസെഞ്ച്വറി നേടി അദ്ദേഹം കാര്യങ്ങൾ കഷ്ടിച്ച് നിയന്ത്രണത്തിലായി എങ്കിലും ഓഫ് സ്റ്റമ്പിന് പുറത്ത് അദ്ദേഹം ഒരേ തെറ്റുകൾ ആവർത്തിച്ചിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കാരണമാണ്. അജിങ്ക്യ രഹാനെയും പന്തും ഓഫ് സ്റ്റമ്പിന് പുറത്ത് കാര്യമായ ബലഹീനത കാണിച്ചു.

ഒരു ബാറ്റ്സ്മാൻൻറെ ക്രീസിൽ നിൽക്കാനുള്ള യോഗ്യത, ഫോമും നിൽക്കാനുള്ള താല്പര്യവും അനുസരിച്ചാണെങ്കിൽ സെലക്ടർമാർ ഈ മൂന്ന് കളിക്കാരെയും ഒഴുവാക്കണം. ക്യാപ്റ്റനെ ഒഴുവാക്കുന്നത് ഇന്ത്യയിൽ ടീമിൽ സംഭവിക്കാത്ത ഒരു സാഹചര്യമായതിനാൽ വിരാട് കോഹ്‌ലിയുടെ സ്ഥാനം നിലനിർത്തിയേക്കാം.

മധ്യനിരയിൽ സൂര്യ കുമാർ യാദവിനോ ഹനുമ വിഹാരിക്കോ അവസരം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പന്തിന്റെ സ്ഥാനത്ത് വൃദ്ധിമാൻ സാഹ വരണം, പന്തിനെക്കാൾ നന്നായി സാഹക്ക് എന്ത് ചെയ്യാനാകും എന്നി അറിയേണ്ടതും അനിവാര്യം. അങ്ങനെഎങ്കിൽ രോഹിത്, രാഹുൽ, പൂജാര, ജഡേജ, കോഹ്ലി, സൂര്യ കുമാർ യാദവ്, സാഹ എന്നിവരാകും ആദ്യ 7 ബാറ്റ്സ്മാൻമ്മാർ..

(സൂര്യയാദവിനേക്കാൾ ടീം മാനേജ്മെന്റ് വിഹാരിയെ കളിക്കുമെന്ന് തോന്നുന്നു, ഇല്ലെങ്കിൽ, മയങ്ക് അഗർവാളിനെ ഓപ്പൺ ഇറക്കി, രാഹുലിനെ മധ്യനിരയിൽ ഇറക്കി നിര ശക്തിപ്പെടുത്താനും ശ്രമിച്ചേക്കാം.)

ഹെഡിംഗ്ലിയിലെ രണ്ട് ദിവസങ്ങളിലും ഇഷാന്ത് ശർമ്മ ഉർജ്ജസ്വലനായിരുന്നില്ല. ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലെ അവസാന രണ്ട് വിക്കറ്റുകൾ നേടുന്നതുവരെ അദ്ദേഹത്തിന് സമാനമല്ലാത്തതായി തോന്നി. എന്നാൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിനായി ഇഷാന്തിന് വിശ്രമം നൽകുകയും പകരം രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്താൽ ബൗളിംഗ് യൂണിറ്റ് കുറെ കൂടി പ്രൊഡക്ടിവ് ആകും

ഇടംകൈയ്യൻ ബാറ്റ്സ്മാൻമാർക്കെതിരായ അശ്വിന്റെ റെക്കോർഡ് നാല് ഇടങ്കയ്യൻമാരെ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ബാറ്റിംഗ് യൂണിറ്റിനെതിരെ മികച്ച പ്രകടനം. ഒപ്പം ലോവർ ഓർഡറിൽ അശ്വിൻ കുറച്ച് ബാറ്റിംഗ് കരുത്ത് നൽകാനാകും.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ പ്രകടനങ്ങൾ മെച്ചപ്പെടുത്തി, പ്രകടനങ്ങൾ ആവർത്തിക്കട്ടെ…

മിശിഹായുടെ PSG യുഗം ഇവിടെ തുടങ്ങുന്നു രണ്ടു ഗോളിന് റെയിംസിനെ തകർത്തു PSG

ആരാധകർ കാത്തിരുന്ന സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക്