പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർയുണൈറ്റഡിന് വിജയം. ഇന്ന് വോൾവെർഹാംടൺ വാൺഡേഴ്സിനെ നേരിട്ട ചെകുത്താന്മാർ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. ഓലയുടെ ചെകുത്താൻ കട്ട തോൽവി യോഗത്തിൽ കുതിക്കുകയാണ് എങ്കിലും യുണൈറ്റഡ് ആരാധകർക്ക് ഈ വിജയത്തിന് ഒട്ടും മധുരമില്ല.
- 12 വർഷത്തെ കാത്തിരിപ്പിനുശേഷം അവൻ നടത്തിയത് വെറുമൊരു തിരിച്ചുവരവല്ല, ഇനിയങ്ങോട്ട് ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത…
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
- ബാഴ്സലോണയ്ക്കും ടോട്ടനത്തിനും തകർപ്പൻ വിജയങ്ങൾ…
സർ അലക്സ് ഫെർഗൂസൺ പകർന്ന പാരമ്പര്യം പേറുന്ന ഒലെയുടെ തന്ത്രങ്ങൾക്ക് മൂർച്ചയില്ല എന്ന് ആരാധകർ വീണ്ടും ആവർത്തിച്ചു പറയുന്നു. സൂപ്പർതാരങ്ങളിൽ കയ്യിൽ കിട്ടിയിട്ടും ആവശ്യമുള്ളത് ഒന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിക്കുന്നില്ല എന്നാണ് ആരാധകരുടെ പരാതി.
ഇന്നത്തെ മത്സരത്തിൽ പോലും ഒരു ഡിഫൻസ് മിഡ്ഫീൽഡറുടെ അഭാവം നിഴലിച്ചു കണ്ടിരുന്നു. ആദ്യപകുതിയിൽ ആരാധകർക്ക് ഒട്ടും ആശ്വാസം പകരുന്ന പ്രകടനം അല്ലായിരുന്നു ചുവന്ന ചെകുത്താന്മാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ആരാധകർക്ക് ആശ്വാസം പകരുന്ന തരത്തിൽ ഒരു ആദ്യ ഇലവനെ ഇറക്കി എന്നത് മാത്രമാണ് ഇന്നത്തെ ആശ്വാസം.
പല താരങ്ങളും ആത്മവിശ്വാസം ഇല്ലാത്തവരെ പോലെ കളിക്കളത്തിൽ അല്ലെങ്കിൽ നടന്നപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയെ കൂടാതെ ഫെർഗിയുടെ തലമുറയിലെ അവസാനത്തെ കണ്ണിയായ ഗോൾകീപ്പർ ഡേവിഡ് ഗിയ ഫോമിലേക്ക് മടങ്ങി വന്നത് ആരാധകർക്ക് ആവേശം പകർന്നിട്ടുണ്ട്.
80 ആം മിനുറ്റിൽ യുവ താരം ഗ്രീൻവുഡ് ആണ് ചെകുത്താൻമാരുടെ വിജയ ഗോൾ നേടിയത്.വരാനെയുടെ അസ്സിസ്റ്റിൽ നിന്നും ആണ് ഗോൾ പിറന്നത്.ജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. അടുത്ത മാസം 11 ന് ന്യൂ കാസ്റ്റിലിനെയാണ് ഒലെയുടെ സംഘത്തിന് ഇനി നേരിടേണ്ടത്.