ബിലാൽ ഹുസൈൻ; എത്രയെത്ര മികച്ച ബൗളർമാർ ഇന്ത്യക്കായി കുപ്പായമണിഞ്ഞു.. എത്രയെത്ര ചെറുതും വലുതുമായ ടീമുകൾക്കെതിരെ പന്തെറിഞ്ഞു വിക്കറ്റുകൾ വാരിക്കൂട്ടി.. പക്ഷേ അവർക്കാർക്കും സാധിക്കാത്ത നേട്ടം വെറും പതിനാല് ഏകദിനം മാത്രം കളിച്ച സ്റ്റുവർ ടെറൻസ് റോജർ ബിന്നി എന്ന ആവറേജ് ഓൾറൗണ്ടറുടെ പേരിലുണ്ട്!
- ഋഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനുമുൻപ് ഇതുകൂടി ആലോചിക്കണം
- വങ്കടയിൽ വന്നു ഷോ കാണിച്ചവനോട് ക്രിക്കറ്റ്ന്റെ മെക്കയിൽ പോയി പകരം ചോദിക്കാൻ പറ്റുമോ സഖീർ ഭായ്ക്ക് ?? ബട്ട് സൗരവ് ക്യാൻ !!
- സഞ്ജു സ്വന്തം പ്രതിഭയോട് നീതി പുലർത്താത്തവൻ, ഇനിയും പ്രാദേശിക വികാരം ആളിക്കത്തി ക്കരുത്
അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം..! 4.4 ഓവറിൽ രണ്ട് മെയ്ഡൻ ഉൾപടെ നാല് റൺസ് മാത്രം വിട്ടുനൽകി ആറ് ബംഗ്ലാ വിക്കറ്റുകൾ… 4.4-2-4-6
കരിയറിൽ അധികവും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ബിന്നി യ്ക്ക് ഹീറോയാകാൻ ദൈവം മാറ്റി വച്ച ദിവസം..! സാഹചര്യങ്ങൾ എല്ലാം പ്രതികൂലമാക്കിയ ശേഷം അവിടെ അവനെ അവതരിപ്പിക്കുന്നു! ഒരു ഏകദിന മത്സരത്തില്‍ 105 റൺസിന് ഓൾഔട്ട് ആവുക, അതിനെ defend ചെയ്യേണ്ടി വരിക എന്നതിനേക്കാൾ പ്രതികൂലമായ എന്ത് സാഹചര്യമാണ് നിങ്ങൾക്ക് ക്രിക്കറ്റ് ഫീൾഡിൽ പ്രതീക്ഷീക്കാനാവുക?!
ബംഗ്ലാദേശിലെ ഈ ‘അമാനുഷിക’ പ്രകടനവും ടെസ്റ്റ് അരങ്ങേറ്റത്തിൽ, നോട്ടിങ്ഹാമിൽ നേടിയ ഫിഫ്റ്റിയും (78), മാത്രമാണ് സ്റ്റുവർട്ട് ബിന്നിയുടെ ചെറിയ ഇന്റർനാഷണൽ കരിയറിൽ ഓർമകളായി ബാക്കിയുള്ളത്.
95 FC മാച്ചുകളിൽ നിന്നും 4796 റൺസും 148 വിക്കറ്റുകളും, 100 ലിസ്റ്റ് എ മാച്ചുകളിൽ നിന്നും 1788 റൺസും 99 വിക്കറ്റുകളും, 150 ടിട്വന്റി മാച്ചുകളിൽ നിന്നും 1641 റൺസും 73 വിക്കറ്റുകളും
Happy Retirement life, ബിന്നിച്ചായാ…