in

തീയുണ്ട തുപ്പുന്ന സൗത്ത് ആഫ്രിക്കൻ റോക്കറ്റ്‌ സ്റ്റെയ്ൻ വിരമിച്ചു…

Dale Steyn [icc]

ന്യൂബോളുമായി ഓടിയടുക്കുന്ന ആ ആക്രമണോല്സുകത നിറഞ്ഞു തുളുമ്പുന്ന ആ മുഖം മനസിലേക്ക് വരും, അയാളെ നേരിടാൻ നിൽക്കുന്ന ഓപ്പണിങ് ബാറ്റസ്മാൻമാർ ആ ഔട്ട് സ്വിങ്ങറുകൾ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടാവും അവർക്കറിയാം ആ ബോൾ ഫുൾ ലെങ്ങ്തിൽ ആവും പിച്ച് ചെയ്യുകയെന്ന്.

അവർക്കറിയാം ഓഫ്‌ സ്റ്റമ്ബ് ലൈനിലാവും ആ ബോൾ എത്തുകയെന്നും, പക്ഷെ എന്നിട്ടും ആ ബാറ്റിന്റെ എഡ്ജ് എടുത്തു ആ ബോൾ പോവുമ്പോൾ അവർ അവിശ്വസനീയതയോടെ അയാളെ നോക്കുന്നതും ഓർമയിൽ എത്തിയേക്കാം. സ്റ്റെയിൻ എന്ന തീയുണ്ടയെക്കുറിച്ച് പറയുമ്പോൾ.

Dale Steyn [icc]

ആ ഔട്ട് സ്വിങ്ങർ അതയാൾക്ക് മാത്രം അവകാശപെട്ടതായിരുന്നു, അയാളേക്കാൾ മികച്ച രീതിയിൽ ആ ബോൾ ഉപയോഗിച്ചവർ ഉണ്ടായേക്കാം പക്ഷെ തന്റെ കരിയറിനുടനീളം അയാളേക്കാൾ സ്ഥിരതയോടെ ഉപയോഗിച്ചവർ കുറവായിരിക്കും, ഒരിക്കലും ആ ഔട്ട് സ്വിങ്ങർ അധികമൊന്നും വ്യതിചലിക്കാറില്ല പക്ഷെ ആ ചെറിയ വ്യതിചലനമായിരുന്നു അയാൾക്ക് വേണ്ടിയിരുന്നത്.

ബാറ്റ്സ്മാൻ ഷോട്ടിന് ശ്രമിക്കുമ്പോൾ അധികം ചലിക്കാതെ ബാറ്റിനെ ചെറുതായൊന്നു ഉമ്മ വെച്ചു കീപ്പറുടെ ഗ്ലൗസിലേക്കോ സ്ലിപ്പിലേക്കോ എത്താനായിരുന്നു അയാൾ ആഗ്രഹിച്ചത് അതയാൾ കരിയറിലുടനീളം പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു. എതിരാളികളുടെ സ്റ്റമ്പുകളെ പിഴുതെറിയുന്ന സ്റ്റയിൻ എന്ന റോക്കറ്റിന്റെ വന്യതയും മാന്ത്രികതയും നമുക്ക് ഇനി ഓർമ മാത്രം ആണ്.

അതേ തൻറെ വേഗതയും കൃത്യതയും കൊണ്ട് എതിരാളികളെ വിറപ്പിച്ച. ഇന്ത്യൻ പ്രീമിയർ ലീഗിൽ മെയ്ഡൻ ഓവറുകൾ കൊണ്ട് വിസ്മയങ്ങൾ തീർത്ത സ്റ്റെയിൻ എന്ന ഇതിഹാസം. ക്രിക്കറ്റിന്റെ സമസ്ത മേഖലകളിൽ നിന്നും വിട പറയുകയാണ്.
നമ്മളിൽ പലരുടെയും ബാല്യം സുന്ദരമാക്കിയ ഒരു സ്വപ്നം കൂടി വിട പറയുന്നു.

Rajasthan Royals lose to Mumbai Indians by 7 wickets. Aavesham CLUB: ALways Fansided!

ഐപിഎല്ലിലെക്ക് പുതിയ ടീമുകൾ വരുമ്പോൾ ബിസിസിഐയുടെ ലാഭം എത്രയെന്ന് അറിയാമോ…

12 വർഷങ്ങളുടെ കാത്തിരിപ്പുകൾക്കു വിട സൂര്യ തേജസോടെ അവൻ വരവായി